പാറ്റൂര്‍ ഭൂമി കൈയേറ്റം: വി.എസ് കോടതിയില്‍; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യം
text_fieldsതിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കൈയേറ്റത്തിന് വഴിവിട്ട് ഒത്താശ ചെയ്തതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. വി.എസ് നേരിട്ടത്തെി സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഡിസംബര്‍ 30ന് വിജിലന്‍സിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, റവന്യൂ അഡീഷനല്‍ സെക്രട്ടറി ടി.കെ. വിജയകുമാര്‍, ജല അതോറിറ്റി മുന്‍ എം.ഡി അശോക്കുമാര്‍ സിങ്, അവരുതി മാള്‍ മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡ് എം.ഡി ജയേഷ്, ആര്‍ടെക് റിയല്‍ട്ടേഴ്സ് ലിമിറ്റഡ് എം.ഡി ടി.എസ്. അശോക് എന്നിവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ പുറമ്പോക്ക് അന്യായമായി കൈവശപ്പെടുത്തുന്നതിന് സ്വകാര്യകമ്പനിയെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വഴിവിട്ട് സഹായിച്ചതിന്‍െറ രേഖകള്‍ സഹിതമാണ് വി.എസിന്‍െറ ഹരജി. 50 വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ സ്ഥിതി ചെയ്യുന്ന പുറമ്പോക്ക് ഭൂമി കൈയേറിയതിന് സ്വകാര്യ കമ്പനിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന വിജിലന്‍സ് വകുപ്പിന്‍െറ ശിപാര്‍ശ അട്ടിമറിച്ചാണ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. ഈ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് ജല അതോറിറ്റിയുടെ അഭിപ്രായം ആരാഞ്ഞില്ളെന്നും ഹരജിയില്‍ ആരോപിക്കുന്നു. അവരുതി മാള്‍ മാനേജ്മെന്‍റ് കമ്പനി ഫോര്‍ട്ട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത വിലയാധാരത്തില്‍ 17 സെന്‍റ് പുറമ്പോക്ക് ഭൂമി അനധികൃതമായി ഉള്‍പ്പെടുത്തിയതായി അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പിനെ ഇവര്‍ രേഖാമൂലം അറിയിക്കുകയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരന്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഈ സമയം ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന റവന്യൂ അണ്ടര്‍ സെക്രട്ടറി ടി.കെ. വിജയകുമാര്‍ മന$പൂര്‍വം കാലതാമസം വരുത്തി.
സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് കണ്ടത്തെിയതിനാല്‍ സ്വകാര്യ കമ്പനിക്കെതിരെ ക്രിമിനല്‍ കേസിന് ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് സ്വകാര്യ നിര്‍മാണ കമ്പനിയുടെ എം.ഡി പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.മുഖ്യമന്ത്രി റവന്യൂ വകുപ്പ് സെക്രട്ടറിയോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ലാന്‍ഡ് റവന്യൂ കമീഷണറും കൈയേറ്റം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അന്നത്തെ ജില്ലാ കലക്ടര്‍ മാത്രം പുറമ്പോക്ക് ഭൂമി കണ്ടത്തൊനായില്ളെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലക്ടറുടെ ഈ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വകുപ്പിന്‍െറ അഭിപ്രായം തേടണമെന്ന് റവന്യൂ വകുപ്പ് ശിപാര്‍ശ ചെയ്തു. ഇത് മുഖ്യമന്ത്രി തള്ളി. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സ്ഥലം സന്ദര്‍ശിച്ച ഇ.കെ. ഭരത്ഭൂഷണ്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നത് പുറമ്പോക്ക് ഭൂമിയിലൂടെയല്ളെന്നും പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനും നിര്‍ദേശിച്ചു. ഈ നിര്‍ദേശം മുഖ്യമന്ത്രി അതേദിവസം തന്നെ അംഗീകരിച്ചതിന്‍െറ രേഖകളും വി.എസ് ഹരജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ അധികാരമുള്ള ഭൂമിയെ സംബന്ധിച്ചുള്ള തീരുമാനം റവന്യൂ വകുപ്പും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചതിന് പിന്നില്‍ അഴിമതിയുള്ളതായി അഭിഭാഷകരായ ടി.ബി. ഹൂദ്, മനു.വി എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആരോപിക്കുന്നു.
വിവാദ സമുച്ചയത്തില്‍ തനിക്ക് ഫ്ളാറ്റില്ളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഫ്ളാറ്റ് സമുച്ചയത്തില്‍ തനിക്ക് ഫ്ളാറ്റില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് കോടതിയെ സമീപിച്ചത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നാലരവര്‍ഷമായി അദ്ദേഹം ഒത്തിരി പ്രാവശ്യം പോയിട്ടും ഒരിടത്തും ക്ളച്ച് പിടിച്ചില്ലല്ളോയെന്നായിരുന്നു മറുപടി.
അഴിമതി ആരോപണം ഉന്നയിച്ച് ഈ സര്‍ക്കാറിനെ പേടിപ്പിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ളെന്നാണ് കെ. ബാബുവിനെതിരായ ആരോപണത്തോട് പ്രതികരിച്ചത്. അഴിമതിയും അഴിമതി ആരോപണവും രണ്ടാണ്. ദേശീയ ഗെയിംസ് നടത്തിയപ്പോള്‍ മന്ത്രിമാരെ ജയിലില്‍ പോയി കാണാമെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. ഇപ്പോള്‍ എന്തായി. മാധ്യമങ്ങള്‍ അത് ചോദിക്കുന്നില്ല. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള 228 സ്കൂളില്‍ ഒന്ന് മാത്രമാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. എല്ലാ വിദ്യാര്‍ഥികളും ഫീസ് കൊടുക്കുകയോ ആരുടെയെങ്കിലും ഒൗദാര്യത്തില്‍ പഠിക്കുകയോ വേണം. അവക്ക് എയ്ഡഡ് പദവി നല്‍കിയപ്പോള്‍ എതിരെ മൂന്ന് പ്രസ്താവനയാണ് വി.എസ് നല്‍കിയത്. ഇപ്പോള്‍ മിണ്ടാത്തത് എന്താണ്. കോടിയേരി ബാലകൃഷ്ണന്‍ കെ.എം. മാണിയെ പ്രതിരോധിച്ച് സംസാരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.