സാമൂഹികാന്തരീക്ഷം മറന്ന് സമുദായനേതാക്കള്‍ സംസാരിക്കരുത് –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: കേരളത്തിലെ സാമുദായിക സഹവര്‍ത്തിത്വം തകര്‍ക്കുന്നതില്‍ മുന്നേറ്റം നടത്താനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയ നൗഷാദ് എന്ന വ്യക്തിയെ മതത്തിന്‍്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം വിലയിരുത്തുന്നത് അല്പത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവനയിലൂടെ നൗഷാദിന്‍്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളെയും അദ്ദേഹത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കേരളത്തിലെ മാനവിക ബോധത്തെയാണ് വെള്ളാപ്പള്ളി വെല്ലുവിളിച്ചത്. ഇത്തരം പ്രവണതകള്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയ ചേരിതിരിവിനനുകൂലമാക്കാന്‍ മാത്രമേ സഹായിക്കൂ. സമത്വമുന്നേറ്റയാത്രയിലൂടെ സാമൂഹികാന്തരീക്ഷം മലിനമാക്കാനാണ് ഓരോ ദിവസവും വെള്ളാപള്ളി ശ്രമിക്കുന്നതെന്നും് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്ക് അര്‍ഹമായ അവകാശവും നീതിയും ഇസ്ലാം വകവെച്ച് നല്‍കിയിട്ടുണ്ട്. ഇത് സമൂഹത്തില്‍ ഉറപ്പു വരുത്തേണ്ടവര്‍ സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹിക പദവിയെയും ചോദ്യം ചെയ്യുന്നത് ശരിയല്ല. നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകള്‍ കേരളത്തില്‍ തന്നെ ധാരാളമുണ്ടായിരിക്കെ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന കാന്തപുരത്തിന്‍്റെ നിലപാടുകളോട് യോജിപ്പില്ളെന്നും അമീര്‍ വ്യക്തമാക്കി. സമുദായ നേതാക്കള്‍ കേരളത്തിലെ സാമൂഹികാന്തരീക്ഷം മറന്ന് സംസാരിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം ഉണര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.