വയർലെസ് സെറ്റ് മുക്കാലിയിലെ വനം വകുപ്പ് ഓഫിസിൽ നിന്ന് കവർന്നതെന്ന് സൂചന
text_fieldsപാലക്കാട്: മാവോവാദികൾ ഉപേക്ഷിച്ചതായി സംശയിക്കുന്ന വയർലെസ് ഫോൺ പ്രവർത്തനക്ഷമമെന്ന് പൊലീസ്. ഇത് പൊലീസിെൻറ വയർലെസ് നെറ്റ് വർക്കുമായി കണക്ട് ചെയ്യാൻ സാധ്യമാണോയെന്നും മാവോവാദികൾക്ക് സ്വന്തമായി വയർലെസ് നെറ്റ്വർക്ക് ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സെറ്റിെൻറ സീരിയൽ നമ്പർ മായ്ച്ച നിലയിലാണ്.
സേനയുടെ സെറ്റുകളിൽ റീചാർജബിൾ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇതിൽ ഉപയോഗിക്കുന്നത് സാധാരണ ബാറ്ററിയാണ്. ഐ–കോം കമ്പനി നിർമിതമാണ് വയർലെസ് സെറ്റ്. ഈ സെറ്റിനോടൊപ്പം ഉപയോഗിക്കുന്ന ആൻറിന മോട്ടറോള കമ്പനിയുടേതാണ്. മുക്കാലിയിലെ വനം വകുപ്പ് റെയ്ഞ്ച് ഓഫിസ് ആക്രമിച്ച് കവർന്നതാണ് വയർലെസ് സെറ്റെന്ന് സംശയിക്കുന്നുണ്ട്. മുക്കാലിയിൽ വനം വകുപ്പ് ഓഫിസിൽ നിന്ന് കാണാതായത് ഐ–കോമിെൻറ സെറ്റായിരുന്നു. തിരുവനന്തപുരം പട്ടത്തെ പൊലീസ് ടെലി കമ്യൂണിക്കേഷൻ കേന്ദ്രത്തിൽ സാറ്റലൈറ്റ് ഫോൺ പരിശോധനക്ക് അയക്കും.
അതേസമയം, മണ്ണാർക്കാട് അമ്പലപ്പാറ വനത്തിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ ഓട്ടോമാറ്റിക് തോക്കിൽ ഉപയോഗിക്കുന്നതല്ലെന്ന് വ്യക്തമായി. ഒരു വയർലെസ് സെറ്റ്, ആൻറിന, രണ്ട് വെടിയുണ്ട, രണ്ട് വെടിയുണ്ടയുടെ കാലി കെയ്സ്, വെടിയുണ്ട സൂക്ഷിക്കാനുള്ള ബാഗ് എന്നിവയാണ് പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത്. അതേസമയം, മാവോവാദികൾ ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. രൂപേഷിെൻറ അറസ്റ്റിനു ശേഷം മാവോവാദികളുടെ നേതൃത്വം ഏറ്റെടുത്ത ആന്ധ്ര സ്വദേശിയായ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം തണ്ടർബോൾട്ട് സംഘത്തിനു നേരെ വെടി വെച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വിക്രം ഗൗഡ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസ്. സംഘത്തിലെ രണ്ടു പേർ സ്ത്രീകളാണെന്നും പൊലീസ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.