മുസ്ലിം സ്ത്രീ: ചർച്ച അനാരോഗ്യകരം –ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം
text_fieldsകോഴിക്കോട്: സ്ത്രീകളുടെ യോഗ്യതയെയും പൊതുപ്രവർത്തനത്തെയും കുറിച്ച് നടക്കുന്ന വിവാദങ്ങൾ അനാരോഗ്യകരമാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഇസ്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും രണ്ടാം തരം പൗരരായി കാണുന്നുവെന്നതും ഇസ്ലാം വിരുദ്ധരുടെ ആരോപണമാണ്. ഇത്തരം നിലപാടുകളെ ബലപ്പെടുത്തുന്ന പരാമർശങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്.
സ്ത്രീക്കും പുരുഷനും പ്രകൃതിപരമായിതന്നെ സമൂഹത്തിൽ വ്യത്യസ്തമായ ചുമതലയാണുള്ളതെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നതാണ്. പൊതുരംഗങ്ങളിൽ യോഗ്യതയും ശേഷിയുമനുസരിച്ച് കടന്നുചെല്ലാനുള്ള അവസരം മതം സ്ത്രീക്കു നിഷേധിക്കുന്നുമില്ല. മുമ്പ് പുരുഷന്മാർമാത്രം കൈകാര്യം ചെയ്യുന്ന മേഖലകളിൽ ധാരാളം സ്ത്രീകൾക്ക് എത്തിപ്പിടിക്കാനായി എന്നത് സമൂഹ പുരോഗതിയുടെ അടയാളമായിട്ടാണ് മനസ്സിലാക്കേണ്ടത്. ഏറെ മുന്നോട്ടുപോയ കേരളത്തിലെ സ്ത്രീകൾക്ക് പൊതുമണ്ഡലത്തിൽനിന്നും അകറ്റിനിർത്തുന്ന നിലപാടുകളെ നിരാകരിക്കാനുള്ള തേൻറടമുണ്ടെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ. സഫിയ അലി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.