ബാര്‍ കോഴക്കേസ് സി.ബി.ഐക്ക് വിടണമെന്ന് നിരീക്ഷിച്ച ബെഞ്ചില്‍ നിന്ന് ഹരജി മാറ്റി
text_fieldsകൊച്ചി: കെ.എം. മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിവ്യൂ ഹരജി ബുധനാഴ്ച ബെഞ്ച് മാറി പരിഗണനക്കത്തെും. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ബാര്‍ കോഴ സംബന്ധിച്ച കേസില്‍ കക്ഷിയായിരുന്ന ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യു നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹരജിയാണ് ജസ്റ്റിസ് ബി. കെമാല്‍പാഷ പരിഗണിക്കുക.
ഹരജി ആദ്യം പരിഗണിക്കുകയും കേസില്‍ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് നിരീക്ഷണം നടത്തുകയും ചെയ്ത ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്‍െറ ബെഞ്ചില്‍ നിന്നാണ് കേസ് ജസ്റ്റിസ് കെമാല്‍പാഷയുടെ ബെഞ്ചിലേക്കത്തെുന്നത്. ക്രിമിനല്‍ റിവിഷന്‍ ഹരജി പരിഗണിക്കാന്‍ ചുമതലപ്പെട്ട ജഡ്ജിയായതിനാല്‍ ജസ്റ്റിസ് ബി. സുധീന്ദ്രകുമാറാണ് ഹരജി ആദ്യം പരിഗണിച്ചത്. പരിഗണനാ വിഷയങ്ങളില്‍ മാറ്റമില്ളെങ്കിലും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ആവശ്യപ്പെടാതെ തന്നെ ഹരജി ഇവിടെനിന്ന് രജിസ്ട്രി എടുത്തുമാറ്റുകയായിരുന്നു. എതിര്‍ കക്ഷിയായ കെ.എം. മാണിക്കുള്‍പ്പെടെ നോട്ടീസ് ഉത്തരവായ കോടതി ബുധനാഴ്ച കേസില്‍ വാദം കേള്‍ക്കാനിരിക്കുകയായിരുന്നു. ഈ ബെഞ്ച് തന്നെ കേസ് പരിഗണിക്കുമെന്ന് കരുതിയിരിക്കെയാണ് ചൊവ്വാഴ്ച വൈകുന്നേരം പ്രസിദ്ധീകരിച്ച കേസ് പരിഗണനാ പട്ടികയില്‍ ജസ്റ്റിസ് കെമാല്‍പാഷയുടെ ബെഞ്ചില്‍ എത്തുന്നതായി രേഖപ്പെടുത്തിയത്. സാധാരണ ഒരു ബെഞ്ചിന്‍െറ പരിഗണനയിലുള്ള കേസ് മാറണമെങ്കില്‍ ജഡ്ജി സ്വമേധയാ അതില്‍നിന്ന് ഒഴിവാകുകയോ പരിഗണനാ വിഷയങ്ങള്‍ മാറുകയോ വേണമെന്നിരിക്കെയാണ് കാരണങ്ങളൊന്നുമില്ലാതെ തന്നെ കേസ് മറ്റൊരു ബെഞ്ച് മുമ്പാകെ എത്തിയത്. മിസലേനിയസ് ക്രിമിനല്‍ ഹരജികളും കീഴ്കോടതി മുമ്പാകെ പരിഗണനയിലുള്ള ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ഹരജികളുമാണ് ഇപ്പോള്‍ ജസ്റ്റിസ് കെമാല്‍പാഷയുടെ പരിഗണനാ വിഷയമായി ഉള്ളത്. ഒ.പി ക്രിമിനല്‍ ഹരജികള്‍ ജസ്റ്റിസ് കെമാല്‍പാഷയാണ് കേള്‍ക്കുന്നത്. അതിനാലാണ് മാണിക്കെതിരായ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഒ.പി ക്രിമിനല്‍ ഹരജി ഈ ബെഞ്ച് മുമ്പാകെ വന്നത്. സീസര്‍ സംശയത്തിനതീതനാകണം, മന്ത്രി സ്ഥാനത്തിരിക്കെ മന്ത്രിക്കെതിരെ സംസ്ഥാന ഏജന്‍സി നടത്തുന്ന അന്വേഷണം സ്വതന്ത്രമാകില്ളെന്ന് പൊതുജനം കരുതിയാല്‍ തെറ്റ് പറയാനാവില്ല തുടങ്ങിയ നിരീക്ഷണങ്ങള്‍ ഈ കേസ് പരിഗണിക്കവേ ജസ്റ്റിസ് കെമാല്‍പാഷ നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് മാണി മന്ത്രി സ്ഥാനം രാജിവെച്ചത്. അതേസമയം, ഏത് സ്വഭാവത്തിലുള്ള ഹരജിയാണെങ്കിലും അത് ഏത് ജഡ്ജ് പരിഗണിക്കണമെന്ന് തീരുമാനിക്കാനും ആ ബെഞ്ചിന്‍െറ പരിഗണനക്കയക്കാനും ചീഫ് ജസ്റ്റിസിന് വിവേചനാധികാരമുണ്ട്.
ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പരിഗണിക്കുന്ന ഹരജി മറ്റൊരു ബെഞ്ച് മുമ്പാകെ എത്തിച്ചത് ഈ വിവേചനാധികാരം ഉപയോഗിച്ചാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.