മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി കോഴ നൽകിയെന്ന് ബിജു രാധാകൃഷ്ണൻ
text_fieldsകൊച്ചി: മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമായി അഞ്ചരക്കോടി രൂപ നല്‍കിയെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ അഴിമതി അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. മൂന്ന് ഘട്ടമായാണ് അഞ്ചര കോടിരൂപ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതില്‍ നാലരകോടി രൂപ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നേരിട്ടാണ് നല്‍കിയത്. ഈ നാലരകോടിയില്‍ ഒന്നര കോടി രൂപ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജിന്‍െറ വ്യക്തിപരമായ ആവശ്യത്തിന് എന്നുപറഞ്ഞാണ് വാങ്ങിയത്. ടീം സോളാറിന്‍്റെ രൂപീകരണത്തിലും വളര്‍ച്ചയിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ബിജു കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു.
400 കോടി രൂപയുടെ മൂലധനമുള്ള കമ്പനിയായാണ് ടീം സോളാര്‍ വിഭാവന ചെയ്തത്. 60-40 എന്ന രീതിയില്‍ ലാഭവിഹിതം വിഭജിക്കാന്‍ തീരുമാനിച്ചു. നാല്‍പ്പത് കോടി മുഖ്യമന്ത്രിയുടെ ലാഭവിഹിതമായിരുന്നു. പാലക്കeട് കിന്‍ഫ്രയില്‍ 70 ഏക്കര്‍ ഭൂമി ടീം സോളാറിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിരുന്നു. ചര്‍ച്ചകള്‍ നടന്നത് എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ്. കോഴയായി നല്‍കിയ അഞ്ചരകോടി കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും ഓഫീസും പണം കൈപ്പറ്റി. ഇതു കൂടാതെ ദുരിതാശ്വാസ നിധിയിലേക്കും പണം നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ചില ചെക്കുകള്‍ മടങ്ങിയപ്പോള്‍ പണമായും സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയ സാഹചര്യത്തില്‍ തന്‍െറ ജീവനുതന്നെ ഭീഷണി ഉയരാനിടയുണ്ടെന്നും ബിജു മൊഴി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.