Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയ ബാധിതരെ...

പ്രളയ ബാധിതരെ സഹായിക്കാന്‍ ദക്ഷിണ വ്യോമസേന വീണ്ടും രംഗത്ത്

text_fields
bookmark_border
പ്രളയ ബാധിതരെ സഹായിക്കാന്‍ ദക്ഷിണ വ്യോമസേന വീണ്ടും രംഗത്ത്
cancel

തിരുവനന്തപുരം: തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലും വീണ്ടും ഉണ്ടായ ശക്തമായ മഴയില്‍ അകപ്പെട്ട ജനങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ വീണ്ടും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന മാനിച്ച് ദക്ഷിണ വ്യോമസേനയുടെ എം.ഐ-17 ഹെലികോപ്റ്ററുകള്‍ തിരുപ്പതിയിലും താമ്പരത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

കൂടാതെ ചെന്നൈയില്‍ ആഹാര സാധനങ്ങള്‍, വെള്ളം, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യാനും പ്രളയത്തില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും രണ്ട് എം.ഐ-17 ഹെലികോപ്റ്ററുകള്‍ ബംഗളൂരുവിലും തഞ്ചാവൂരിലും സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു. കാവാവസ്ഥ മെച്ചപ്പെടുന്ന മുറക്ക് ഈ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെന്നൈയിലേക്ക് പുറപ്പെടുമെന്നും വ്യോമസേനാ അധികൃതർ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai floodairforce
Next Story