ലിംഗസമത്വം അനിസ്ലാമികം, ധാര്‍മിക ചട്ടക്കൂടില്‍ സ്ത്രീകള്‍ പൂര്‍ണ സ്വതന്ത്രര്‍ –സമസ്ത
text_fields
കോഴിക്കോട്: ലിംഗസമത്വം ഇസ്ലാമിക വിരുദ്ധമാണെന്നും അതംഗീകരിക്കാനാവില്ളെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ യോഗം വ്യക്തമാക്കി. സ്ത്രീ-പുരുഷ സൃഷ്ടിപ്പില്‍തന്നെ പ്രകടമായ വ്യത്യാസങ്ങള്‍ കാണാനാവും. ഇസ്ലാമിനെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് വിവാദത്തിന് പിന്നിലെന്ന് യോഗം അഭിപ്രായപ്പെട്ടു.
പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന, അനന്തരാവകാശം നിഷേധിക്കപ്പെട്ട കിരാതമായ ഒരു കാലഘട്ടത്തിലാണ് ഇസ്ലാം സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവന്നത്. ധാര്‍മികതയുടെ ചട്ടക്കൂടിനകത്ത് അവര്‍ പൂര്‍ണ സ്വതന്ത്രരാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രസിഡന്‍റ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.
എം.ടി. അബ്ദുല്ല മുസ്ലിയാര്‍, എ.പി. മുഹമ്മദ് മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.