ആരോപണത്തിനുപിന്നില്‍ ഗൂഢാലോചന –സുധീരന്‍
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ബിജു രാധാകൃഷ്ണന്‍െറ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഒരു കുറ്റവാളി വിചാരിച്ചാല്‍ സംവത്സരങ്ങളായി ജനങ്ങളുമായി ദൃഢബന്ധമുള്ള നേതാവിനെ തേജോവധം ചെയ്യാന്‍ കഴിയുമെന്ന അവസ്ഥ ആപത്കരമാണ്. ഈ പ്രവണത പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രിയെ ബ്ളാക്മെയില്‍ ചെയ്യാനുള്ള കൊടുംകുറ്റവാളിയുടെ നീക്കത്തിന് പ്രതിപക്ഷം കൂട്ടുനില്‍ക്കരുത്. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ തെളിവ് ഹാജരാക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ളെന്നും സുധീരന്‍ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം തുടരാന്‍ അര്‍ഹനല്ളെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന മാതൃകാപരവും ധീരവുമാണ്. സോളാര്‍ പ്രശ്നം ജുഡീഷ്യല്‍ കമീഷന്‍െറ പരിശോധനയിലാണ്. പ്രശ്നത്തില്‍ തുറന്ന സമീപനമാണ് സര്‍ക്കാറിനുള്ളത്. സോളാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ആര്‍ക്കും കമീഷനുമുന്നില്‍ തെളിവ് നല്‍കാന്‍ അവസരമുണ്ട്. ഇതിന്‍െറ ഭാഗമായി ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന രീതിയില്‍ തെളിയിക്കാനുള്ള ബാധ്യത ആരോപണകര്‍ത്താവിനുണ്ട്.
ഇതെല്ലാം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് കമീഷനാണ്. കമീഷന്‍ സത്യാവസ്ഥ കണ്ടത്തെിയശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതാണ് ഉത്തരവാദപ്പെട്ട എല്ലാവര്‍ക്കും കരണീയം. ഇതിനുപകരം കൊലപാതകക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ അരനൂറ്റാണ്ട് കാലത്തെ തിളക്കമാര്‍ന്ന പൊതുജീവിതത്തിന്‍െറ ഉടമയായ നേതാവിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമം നിര്‍ഭാഗ്യകരമാണെന്നും സുധീരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.