ബത്തേരിയിൽ ഭീതി പരത്തിയ കടുവ കെണിയിലായി
text_fieldsസുൽത്താൻ ബത്തേരി: വള്ളുവാടി, കുപ്പുവാടി, വടക്കനാട് വനാതിർത്തി മേഖലയിൽ ഭീതി പരത്തിയ കടുവ കെണിയിലായി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് വള്ളുവാടിക്കടുത്ത് പുതുവീട് ജനവാസ കേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഇരുമ്പ് കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കടുവ കൊലപ്പെടുത്തിയ പോത്തിനെ ഉപയോഗിച്ചാണ് കെണി ഒരുക്കിയത്. 12 വയസുള്ള ആൺകടുവയുടെ തലക്കും കൈക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. വിശദ പരിശോധനക്ക് ശേഷം കടുവയെ തിരുവനന്തപുരം കാഴ്ച ബംഗ്ലാവിലേക്ക് മാറ്റും.
കടുവയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള വനംവകുപ്പിന്‍റെ ശ്രമം വ്യാഴാഴ്ച വിജയിച്ചിരുന്നില്ല. വ്യാഴാഴ്ച മൂന്നുതവണ കടുവയെ വനപാലകസംഘം നേരില്‍ കണ്ടു. പക്ഷേ, മയക്കുവെടി വെക്കാന്‍ കഴിയുന്ന റെയ്ഞ്ചില്‍ കടുവ എത്തിയില്ല. തുടർന്നാണ് കെണി ഒരുക്കിയത്.
രണ്ടാഴ്ചക്കുള്ളിൽ 10ലേറെ കാലികളെ കൊന്ന കടുവയെ ഏതുവിധേനയും പിടിച്ച് ജനങ്ങളുടെ ഭീതിയകറ്റാനുള്ള ദൃഢ നിശ്ചയത്തിലായിരുന്നു വനപാലകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.