ബാർ കോഴ: ഗൂഢാലോചനയുണ്ടെന്ന കാര്യത്തിൽ ഉറച്ച് കെ. എം മാണി
text_fieldsതിരുവനന്തപുരം: ബാർ കോഴക്കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് മുൻ ധനമന്ത്രി കെ.എം മാണി. കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായി മാണി പറഞ്ഞു. ഗൂഢാലോചനക്കാരെ തനിക്കറിയാം. ഗൂഢാലോചനയുടെ ബോംബ് പൊട്ടി താൻ ഇല്ലാതാവുമെന്ന് കരുതേണ്ട. കോൺഗ്രസിനോട് തനിക്ക് ഇഷ്ടമോ അനിഷ്ടമോ ഇല്ല. കെ. ബാബുവിന് നൻമ വരുന്നതിൽ അസൂയയില്ല. ഇരട്ടനീതിയുണ്ടായിട്ടുണ്ടോ എന്ന് ജനം വിധിയെഴുതട്ടേയെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻചാണ്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമം വിഫലമാകും. മാധ്യമപ്രവർത്തനം പോലെയല്ല രാഷ്ട്രീയപ്രവർത്തനം. രാഷ്ട്രീയത്തിൽ കല്ലേറ് ഏൽക്കേണ്ടിവരും. തിരിച്ചെറിയാൻ കഴിയില്ലല്ലോ. തൻറെത് സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനമാണെന്നും മാണി വ്യക്തമാക്കി.
കോൺഗ്രസിനോട് ഇഷ്ടവുമില്ല, അനിഷ്ടവുമില്ല, ജനശക്തിയിൽ നിൽക്കുന്നയാളാണ് ഞാൻ. കൂടുതൽ രാഷ്ട്രീയപാർട്ടികൾ വരട്ടെയെന്നും വെള്ളാപ്പള്ളിയുടെ പാർട്ടിയെ പറ്റി മാണി പ്രതികരിച്ചു. തനിക്കെതിരെ അന്വേഷണം സ്വതന്ത്രമായില്ലെന്ന് പറയാതിരിക്കാനാണ് മന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്നതെന്നും മാണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.