പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരം –അദാനി
text_fieldsവിഴിഞ്ഞം: രാജ്യാന്തര തുറമുഖപദ്ധതിയില്‍ പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് അദാനി പോര്‍ട്സ് ചെയര്‍മാന്‍ ഗൗതം അദാനി. കമ്പനി ലാഭത്തിലായാല്‍ അതിന്‍െറ രണ്ടുശതമാനം സാമൂഹികപ്രതിബദ്ധതാപരിപാടിയുടെ ഭാഗമായി പ്രദേശവാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കും. പരമാവധി 35 കോടി രൂപയാണ് ഇതിനായി മാറ്റിവെക്കുക.
തുറമുഖകവാടമായ മുല്ലൂര്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദാനി ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖത്തിന്‍െറ ഭാഗമായി തൊഴിലും സ്ഥലവും നഷ്ടമാകുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ തൊഴില്‍പരിശീലനവും നല്‍കും. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതും നഷ്ടപരിഹാരപാക്കേജ് പ്രഖ്യാപിക്കുന്നതും സര്‍ക്കാറാണ്. അതില്‍ കമ്പനിക്ക് പങ്കില്ളെന്നും അദാനി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും രാഷ്ട്രീയവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രതിപക്ഷം പദ്ധതിക്കൊപ്പം നില്‍ക്കണമെന്നും ശശി തരൂര്‍ എം.പി പറഞ്ഞു. അദാനിയുടെ മകന്‍ കരണ്‍ അദാനിയും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.