സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്ക്
text_fieldsതിരുവനന്തപുരം: സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച കേരള പബ്ളിക് സര്‍വീസ് കമീഷന്‍ (സര്‍വകലാശാലകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍ പാസായി. സര്‍വകലാശാലകളില്‍ ഏകീകൃത അക്കാദമിക് കലണ്ടര്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
അതേസമയം, ഏകീകൃത സിലബസ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധമുട്ടുകളുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വയംഭരണം നല്‍കിയിട്ടുള്ള കോളജുകള്‍ സ്വന്തമായി സിലബസ് രൂപവത്കരിക്കും. സാങ്കേതിക സര്‍വകലാശാല പരീക്ഷ ഒൗട്ട്സോഴ്സ് ചെയ്തെന്ന വാദം ശരിയല്ല. പരീക്ഷ നടത്തിപ്പിനുള്ള സോഫ്റ്റ്വെയര്‍ മാത്രമാണ് ഒൗട്ട്സോഴ്സ് ചെയ്തിട്ടുള്ളത്. പരീക്ഷാ നടത്തിപ്പ് ചുമതല സര്‍വകലാശാലക്കുതന്നെയായിരിക്കും. എന്നാല്‍, കരാര്‍ നല്‍കിയ കമ്പനിയുടെ പ്രതിനിധി പരീക്ഷാകേന്ദ്രത്തിലുണ്ടാകും. അവര്‍ സാങ്കേതികസഹായം ഒരുക്കുക മാത്രമാണ് ചെയ്യുക.
ഇക്കാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂ.
സ്വകാര്യവത്കരണത്തിനല്ല, പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.