Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2015 11:56 AM GMT Updated On
date_range 31 March 2017 12:31 AM GMTതോമസ് ഐസക്കിന് മുഖ്യമന്ത്രി പദം: നിലപാടില്‍ ഉറച്ച് എം.പി. പരമേശ്വരന്
text_fieldsbookmark_border
തൃശൂര്‍: ഇടതുപക്ഷം അധികാരത്തില്‍ വരികയാണെങ്കില്‍ തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടില്‍ ഉറച്ച് പഴയ പാര്‍ട്ടി അംഗവും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായ ഡോ. എം.പി. പരമേശ്വരന്. നേതാവിനെ തീരുമാനിക്കുന്നത് പാര്‍ട്ടി മാത്രമല്ല, ജനത്തിനും പങ്കുണ്ടെന്ന് അദ്ദേഹം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തോമസ് ഐസക് മുഖ്യമന്ത്രിയാകണമെന്നാണ് തന്‍െറ നിലപാട്. വി.എസ്. അച്യുതാനന്ദന് പ്രായമായി. പിണറായി വിജയന് ജനപിന്തുണയുണ്ടോ എന്ന് ജനം വിലയിരുത്തട്ടെ. ഇല്ളെന്നാണ് തന്‍െറ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story