‘അധ്വാനിയുടെ ബജറ്റ്’; മാണിയുടെ ബജറ്റിനെക്കുറിച്ച് മരുമകളുടെ പുസ്തകം
text_fieldsന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരിപ്പിച്ച് റെക്കോഡിട്ട മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റിനു പിന്നിലെ സമീപനത്തെക്കുറിച്ച് മരുമകളും ജോസ് കെ. മാണി എം.പിയുടെ ഭാര്യയുമായ നിഷ ജോസ് എഴുതിയ ‘ദ ടോയിലിങ് മാന്‍സ് ബജറ്റ് (അധ്വാനിയുടെ ബജറ്റ്) എന്ന ഇംഗ്ളീഷ് പുസ്തകം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ പ്രകാശനം ചെയ്തു.
കെ.എം. മാണിയുടെ ബജറ്റുകളിലൂടെ തുടക്കംകുറിച്ച നൂതനപദ്ധതികളെക്കുറിച്ച് നിഷയുടെ പുസ്തകം വിശദീകരിക്കുന്നു. ഒപ്പം, കര്‍ഷകര്‍ക്കും അധ്വാനവര്‍ഗത്തിനുമായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. ജനാവശ്യം മുന്നില്‍ക്കണ്ട് നല്ല ഭരണാധികാരി പദ്ധതികള്‍ ആവിഷ്കരിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച മന$ശാസ്ത്രജ്ഞന്‍ ഏബ്രഹാം മാസ്ലോയുടെ നീഡ് ഹൈരാര്‍ക്കി തിയറി 2015-16ലെ മാണിയുടെ ബജറ്റില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന ലേഖനവുമുണ്ട്.
പിതാവിനെ അടുത്തറിഞ്ഞ മകള്‍ എന്നനിലയില്‍ തന്‍െറ വ്യക്തിപരമായ ആശയങ്ങളും സമീപനങ്ങളും ചിന്തകളുമാണ് പുസ്തകത്തിലുള്ളതെന്നും ഗ്രന്ഥകാരി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.