വിവാദ സി.ഡി കണ്ടെത്താനായില്ല: നഷ്ടപ്പെട്ടെന്ന് ബിജു
text_fieldsകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ഗുരുതര ആരോപണത്തിന്‍െറ തെളിവ് തേടിയുള്ള പൊലീസ് സംഘത്തിന്‍െറ കോയമ്പത്തൂര്‍ യാത്ര വിഫലം. വ്യാഴാഴ്ച രാവിലെ സോളാര്‍ കമീഷനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ തെളിവുകളടങ്ങിയ സീഡി തന്‍െറ കൈവശമില്ളെന്നും കോയമ്പത്തുരിലെ ബന്ധുവിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ബിജു അറിയിച്ചതോടെയാണ് ബിജുവിനെയും കൂട്ടി ആറംഗ പൊലീസ് സംഘം കോയമ്പത്തൂരിലെ ശെല്‍വപുരത്തത്തെിയത്. ശെല്‍വി എന്ന സ്ത്രീയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയിട്ടും സീഡി കിട്ടാതായതോടെ സംഘം മടങ്ങി. എന്നാല്‍, സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട രേഖകള്‍ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്.
വ്യാഴാഴ്ച രാത്രിയോടെ കോയമ്പത്തൂരിലത്തെിയ പൊലീസ് സംഘം ബിജു രാധാകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് ശെല്‍വപുരം വടക്കേ കോളനിയിലെ വീട് പരിശോധിക്കുകയായിരുന്നു. ഇവിടെ താമസിക്കുന്ന ചന്ദ്രന്‍ എന്ന സ്വര്‍ണപ്പണിക്കാരന്‍െറ ഭാര്യ ശെല്‍വിയുടെ കൈവശം വിവാദ ദൃശ്യങ്ങളടങ്ങിയ സീഡി സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്നെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം എത്തുമ്പോള്‍ ശെല്‍വി വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ശെല്‍വിയെ പൊലീസ് കണ്ടത്തെിയെങ്കിലും ഇത്തരം ഒരു സീഡി തന്നെ ഏല്‍പിച്ചിട്ടില്ളെന്നാണ് അവര്‍ അറിയിച്ചത്. മാത്രമല്ല, പൊലീസും സന്നാഹവുമായി എത്തിയ ബിജു രാധാകൃഷ്ണനോട് അവര്‍ തട്ടിക്കയറുകയും ചെയ്തു.
ഡിസംബര്‍ രണ്ടിന് സോളാര്‍ കമീഷനില്‍ മൊഴി നല്‍കവേയാണ് ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോണ്‍, എ.പി. അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്, അനില്‍ കുമാറിന്‍െറ പി.എ. നസറുല്ല എന്നിവര്‍ സരിതയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ തന്‍െറ കൈയിലുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും വ്യക്തമാക്കിയത്. ഡിസംബര്‍ 10ന് സീഡി ഹാജരാക്കാന്‍ കമീഷന്‍ പിറ്റേദിവസം ഉത്തരവിടുകയും ചെയ്തു. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ കമീഷന്‍ മുമ്പാകെ ബിജുവിനെ ജയിലില്‍നിന്ന് ഹാജരാക്കിയെങ്കിലും ജയിലിലായതിനാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ളെന്നും കൊച്ചിയില്‍നിന്ന് അഞ്ചുമണിക്കൂര്‍ യാത്രചെയ്താല്‍ എത്തുന്ന ദൂരത്ത് തെളിവുകള്‍ ഭദ്രമാണെന്ന് അറിയിക്കുകയുമായിരുന്നു. ബിജു തെളിവ് ഹാജരാക്കുന്നത് പകര്‍ത്താനത്തെിയ വന്‍ മാധ്യമപ്പടയുടെ മുന്നില്‍ പിന്നീട് നാടകീയ രംഗങ്ങളാണ് കമീഷന്‍ ഹാളില്‍ അരങ്ങേറിയത്.
സിറ്റിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബിജു വിവിധ ആവശ്യങ്ങളുന്നയിച്ച് കമീഷന് അപേക്ഷ സമര്‍പ്പിച്ചു. തനിക്കും സരിതക്കും ഇരട്ടനീതിയാണ് ലഭിക്കുന്നതെന്നും തന്നെ ഭ്രാന്തനെന്ന് മുദ്രകുത്താന്‍ ശ്രമം നടക്കുന്നെന്നും ഇത് അവസാനിപ്പിക്കണമെന്നുമായിരുന്നു അപേക്ഷ. ഒപ്പം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ഏതുശിക്ഷ ഏറ്റുവാങ്ങാനും തയാറാണെന്നും അറിയിക്കുകയായിരുന്നു. അപേക്ഷ പരിഗണിച്ച ശേഷം സിറ്റിങ് ആരംഭിച്ച ഉടന്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ തെളിവുകള്‍ സൂക്ഷിച്ചിരിക്കുന്നത് കേരളത്തിനകത്താണോ പുറത്താണോ എന്ന് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചു. ഈ ചോദ്യത്തിന് ഉത്തരം പറയുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിജു ഒടുവില്‍ കമീഷന്‍െറ കര്‍ശന നിലപാടിനത്തെുടര്‍ന്ന് കേരളത്തിന് പുറത്താണെന്ന് വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനയായി. തന്‍െറ കൈയില്‍ മൂന്ന് സെറ്റ് തെളിവുകള്‍ ഉണ്ടായിരുന്നെന്നും ഇതില്‍ കോയമ്പത്തൂരില്‍ സൂക്ഷിച്ചിരുന്നത് പൊലീസ് പിടിച്ചെടുത്തെന്നും മറ്റൊന്ന് രാജ്യത്തിന് പുറത്താണെന്നും ഇപ്പോള്‍ ഹാജരാക്കാമെന്ന് പറഞ്ഞത് എറണാകുളത്തുനിന്ന് അഞ്ച് മണിക്കൂര്‍ യാത്രചെയ്താല്‍ എത്താവുന്ന ദൂരത്താണെന്നും ബിജു കമീഷനെ അറിയിക്കുകയായിരുന്നു.
ശെല്‍വി താമസിച്ച വീട്ടില്‍ 15 മിനിറ്റ് തിരച്ചില്‍
കോയമ്പത്തൂര്‍: വ്യാഴാഴ്ച രാത്രി എട്ടരക്ക് ശെല്‍വപുരത്ത് എത്തിയ പൊലീസ് സംഘം ശെല്‍വി താമസിച്ചിരുന്ന വീട്ടില്‍ 15 മിനിറ്റോളം തിരച്ചില്‍ നടത്തിയെങ്കിലും സീഡി കണ്ടത്തൊനായില്ല. രണ്ടുവര്‍ഷം മുമ്പ് ചന്ദ്രന്‍-ശെല്‍വി ദമ്പതികള്‍ ഈ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇവര്‍ ഇവിടെനിന്ന് മാറിത്താമസിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തത്തെിയപ്പോള്‍ നിലവില്‍ ഈ വീട്ടില്‍ താമസിക്കുന്നവര്‍ ഫോണില്‍ ചന്ദ്രനെ ബന്ധപ്പെട്ടു.
ചന്ദ്രന്‍ ഉടനത്തൊമെന്നും അറിയിച്ചു. പിന്നീട് ചന്ദ്രന്‍ തന്‍െറ സുഹൃത്ത് വശം ബിജു രാധാകൃഷ്ണന്‍ ഏല്‍പ്പിച്ച രേഖകള്‍ ഉള്‍പ്പെട്ട കവര്‍ കൊടുത്തയക്കുകയായിരുന്നു. കോയമ്പത്തൂര്‍ കോടതിയില്‍ കേസ് നടക്കുന്ന ദിവസങ്ങളില്‍ ചന്ദ്രനും ശെല്‍വിയും ബിജുവിനെ ചെന്ന് കാണാറുണ്ടായിരുന്നതായും പറയുന്നു. ഒളിവുകാലത്ത് രണ്ടോ മൂന്നോ ദിവസം മാത്രമാണ് ചന്ദ്രന്‍െറ വീട്ടില്‍ ബിജു താമസിച്ചിരുന്നതെന്നും അറിയുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷം 3.45നാണ് ബിജുവുമായുള്ള സോളാര്‍ കമീഷന്‍െറ യാത്ര കൊച്ചിയില്‍നിന്ന് തുടങ്ങിയത്.
ബിജു രാധാകൃഷ്ണനുമായി കമീഷന്‍െറ അഭിഭാഷകന്‍ ഹരികുമാര്‍, രണ്ട് ജയില്‍ ജീവനക്കാര്‍, രണ്ട് പൊലീസുകാര്‍ എന്നിവരുള്‍പ്പെട്ട ആറംഗ സംഘമാണ് കെ.എല്‍ 01 ബി.പി 420 സൈലോ പൊലീസ് വാഹനത്തിലുണ്ടായിരുന്നത്. സംഘാംഗങ്ങള്‍ക്ക് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കാനും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. സോളാര്‍ കമീഷന്‍െറ യാത്രയെ ദേശീയപാതയിലെ കോവൈപുതൂര്‍ പിരിവില്‍നിന്ന് തമിഴ്നാട് പൊലീസും അനുഗമിച്ചിരുന്നു. സംസ്ഥാനാതിര്‍ത്തിയായ വാളയാര്‍ മുതല്‍ പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍, ടൗണ്‍ സി.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സംഘവും പിന്തുടര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.