പി.സി. ജോർജിന്‍റെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: രാജിവെച്ച തന്നെ ചീഫ് വിപ്പ് മുഖേന നൽകിയ പരാതിയിൽ സ്പീക്കർ അയോഗ്യനാക്കിയ നടപടിക്കെതിരെ മുൻ ചീഫ് വിപ്പ് പി.സി. ജോർജ് നൽകിയ ഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. വ്യാഴാഴ്ച ഹരജി പരിഗണിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് എതിർ കക്ഷികളായ സ്പീക്കർ എൻ. ശക്തൻ, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരുന്നു.
ഹരജി വീണ്ടും 20ന് പരിഗണിക്കാനും മാറ്റിയിരുന്നു. എന്നാൽ, സ്പീക്കർക്ക് നോട്ടീസ് നൽകുന്നതിലെ നിയമപ്രശ്നങ്ങൾ ഉയർന്നതിനെത്തുടർന്ന് നോട്ടീസ് അയക്കാനുള്ള ഉത്തരവ് തൽക്കാലം തടയുകയും അഡ്വക്കറ്റ് ജനറലിെൻറ നിലപാടുകൂടി ആരാഞ്ഞശേഷം നടപടിയെടുക്കാൻ മാറ്റുകയും ചെയ്തു. തുടർന്നാണ് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.