ഡി.ജി.പി ജേക്കബ് തോമസിനെ മുക്കാലിയില്‍ കെട്ടിയടിക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം
text_fields
കോട്ടയം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം. ജേക്കബ് തോമസിനെ മുക്കാലിയില്‍ കെട്ടിയടിക്കണമെന്ന് ‘പുകഞ്ഞ കൊള്ളിയെ പുറത്തെറിയണം’ എന്ന തലക്കെട്ടിലുള്ള വീക്ഷണത്തിന്‍െറ മുഖപ്രസംഗത്തില്‍ പറയുന്നു. മനോരോഗിയായ ജേക്കബ് തോമസിനെ ഊളന്‍പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോയി ചികിത്സിപ്പിക്കണം. അമ്മയെ തല്ലിയും ന്യൂസ് മേക്കറാകാന്‍ ശ്രമിക്കുന്ന ഇത്തരം യശസ്സ് മോഹികള്‍ പൊലീസ് വകുപ്പിന് അപമാനമാണ്. ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലത്തെിയവരല്ല, ചമ്പല്‍ക്കാട്ടില്‍നിന്ന് ഇരച്ചുകയറി വന്നവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ് ഡി.ജി.പി ധരിച്ചിരിക്കുന്നതെന്നും പത്രം പരിഹസിക്കുന്നു. നാലുമാസത്തിനിടെ 40 തവണയെങ്കിലും സര്‍ക്കാര്‍ വിരുദ്ധവും സര്‍വിസ് ചട്ടങ്ങള്‍ക്ക് നിരക്കാത്തതുമായ നിരവധി പെരുമാറ്റങ്ങളുണ്ടായി. മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാനുള്ള അനുമതി തേടിയത് ധിക്കാരമാണ്.
കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാകുന്നതുപോലെ തെരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ഉദ്യോഗസ്ഥ മേധാവികള്‍ക്ക് സര്‍ക്കാര്‍വിരുദ്ധ ജ്വരം വര്‍ധിക്കാറുണ്ട്. പൊലീസ് നിരയില്‍ ആശിച്ച പദവി കിട്ടാതായപ്പോഴാണ് ജേക്കബ് തോമസില്‍ അണ്ണാ ഹസാരെ പരകായ പ്രവേശം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥ മേധാവിത്വത്തിന്‍െറ എല്ലാ ജീര്‍ണതകളിലും അഭിരമിച്ച ജേക്കബ് തോമസ് ഉദ്യോഗത്തോട് വിടപറയാറായപ്പോഴാണ് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഹരിശ്രീ കുറിക്കുന്നതെന്നും പത്രം വിമര്‍ശിക്കുന്നു. ഡി.ജി.പിയുടെ പദവിയാണ് ജേക്കബ് തോമസ് വഹിക്കുന്നതെങ്കിലും പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെയാണ്. രക്തസാക്ഷിത്വ പരിവേഷത്തോടെ പടിയിറങ്ങുകയെന്നതാണ് ഡി.ജി.പിയുടെ ലക്ഷ്യം. ഇതോടെ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാമെന്ന മോഹമാണ് ഇദ്ദേഹത്തിന്‍െറ മനസ്സിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.