മനുഷ്യാവകാശ കമീഷന്‍െറ നടപടി: നമ്പി നാരായണന്‍െറ ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയിലെ തുടര്‍ നടപടി അവസാനിപ്പിച്ചതിനെതിരെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹരജിയില്‍ ഹൈകോടതി എതിര്‍ കക്ഷികളുടെ വിശദീകരണം തേടി. കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതിയിലെ തുടര്‍ നടപടി ഏകപക്ഷീയമായി അവസാനിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നമ്പി നാരായണന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
നഷ്ടപരിഹാരത്തിനായി നമ്പി നാരായണന്‍ സിവില്‍ കോടതിയില്‍ നല്‍കിയ ഹരജി മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവ് കണക്കിലെടുക്കാതെ തീര്‍പ്പാക്കാനും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന മുന്‍ എ.ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ എസ്. വിജയന്‍, എം. ജോഷ്വ, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അംഗങ്ങളും റിട്ട. ജോ. ഡയറക്ടര്‍മാരുമായ മാത്യു ജോണ്‍, ആര്‍. ബി ശ്രീകുമാര്‍, ദേശീയ മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്കാണ് നോട്ടീസ് ഉത്തരവായത്.
ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തില്‍ നടപടി തുടരാനാകില്ളെന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ പശ്ചാത്തലത്തിലാണ് പരാതിയിലെ തുടര്‍ നടപടി അവസാനിപ്പിച്ചതെന്നാണ് നമ്പി നാരായണന്‍െറ ഹരജിയിലെ ആരോപണം. നിയമവിരുദ്ധമായ ആരോപണം ഉന്നയിച്ച് കേസില്‍ കുടുക്കി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ പരാതി കമീഷന്‍െറ പരിഗണനയിലായിരുന്നു. ഇതിനിടെയാണ് ഡിവിഷന്‍ ബെഞ്ച് വിധിയുടെ പേരില്‍ മനുഷ്യാവകാശ കമീഷന്‍ മുമ്പാകെയുള്ള പരാതിയിലെ നടപടി അവസാനിപ്പിച്ചത്. സര്‍വിസില്‍നിന്ന് വിരമിച്ചതിനാല്‍ പെന്‍ഷന്‍ നല്‍കുന്നുവെന്നതൊഴികെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാത്തതിനാല്‍ നടപടി പ്രാവര്‍ത്തികമല്ളെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സി.ബി.ഐ ശിപാര്‍ശയിന്മേല്‍ നടപടി വേണ്ടതില്ളെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലെ വിധിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇത്തരം തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്നും മനുഷ്യാവകാശ പ്രശ്നം പരിഗണിച്ച് നടപടിയെടുക്കാന്‍ കമീഷന്‍ ബാധ്യസ്ഥമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കമീഷന്‍ നടപടി സ്റ്റേചെയ്യണമെന്നും മനുഷ്യാവകാശ ലംഘനത്തിന്‍െറ പേരില്‍ നഷ്ടപരിഹാരവും നിയമനടപടികളും ഉള്‍പ്പെടെ തന്‍െറ ആവശ്യങ്ങളില്‍ തുടര്‍ നടപടിക്ക് ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.