ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ ഇന്ന് കര്‍ണാടക ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
text_fieldsബംഗളൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ കേരളത്തില്‍ അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച കര്‍ണാടക ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. വ്യാഴാഴ്ച ബംഗളൂരുവിലത്തെിച്ച അഞ്ചു പ്രതികളെ വെള്ളിയാഴ്ച ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളെ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപെട്ടു. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി നായര്‍, ലിനീഷ് മാത്യു, അബ്ദുല്‍ ഖാദര്‍, ആഷിഖ് എന്നിവരെയാണ് ബംഗളൂരുവിലത്തെിച്ചത്. കേസില്‍ ഉള്‍പ്പെട്ട കര്‍ണാടകയില്‍നിന്നുള്ള പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയത് ലിനീഷ് മാത്യുവാണ്. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പലര്‍ക്കും കാഴ്ചവെച്ചതായി രണ്ടാം പ്രതി ലിനീഷ് മാത്യു സമ്മതിച്ചതായി പൊലീസ് പറയുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ വലയിലകപ്പെട്ടെന്ന സൂചനകളെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ ബംഗളൂരു പൊലീസ് തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ജോയന്‍റ് കമീഷണര്‍ ഡി.സി.പി ക്രാം ജിതേന്ദ്രനാഥിനാണ് അന്വേഷണ ചുമതല. അതിനിടെ, തങ്ങളെ തടവില്‍ പാര്‍പ്പിച്ച മഡിവാള ജയിലില്‍ വസ്ത്രം മാറാന്‍ സൗകര്യമോ ഭക്ഷണമോ ലഭിച്ചില്ളെന്ന് രശ്മി നായരും ലിനീഷ് മാത്യുവും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വേണ്ട സൗകര്യമൊരുക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിനോട് നിര്‍ദേശിച്ചു. ബുധനാഴ്ചയാണ് പ്രതികളെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.