തെരുവുനായ് ശല്യത്തിനെതിരെ കൊച്ചൗസേപ് ചിറ്റിലപ്പള്ളിയുടെ ഉപവാസം
text_fieldsകോഴിക്കോട്: തെരുവുനായ ശല്യത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ആവശ്യവുമായി പ്രമുഖ വ്യവസായി കൊച്ചൗസേപ് ചിറ്റിലപ്പള്ളി കോഴിക്കോട് കടപ്പുറത്ത് 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. തെരുവു നായ്ക്കള്‍ ആവശ്യമാണോ അലങ്കാരമാണോ എന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമം കര്‍ശനമാക്കിയിരുന്നെങ്കില്‍ തെരുവു നായ്ക്കളുടെ ശല്യം ഇന്ന് കാണുന്ന വിധത്തില്‍ ഉണ്ടാകുമായിരുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ മാമുക്കോയ, വ്യാപാരി വ്യവസായി നേതാവ് ഹസന്‍ കോയ എന്നിവര്‍ പ്രസംഗിച്ചു. കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഉപവാസം. ഞായറാഴ്ച ഉച്ചക്ക് 12വരെയാണ് സമരം.
വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കാഞ്ചനമാല, വിനോദ് കോവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഓട്ടോഡ്രൈവര്‍ നൗഷാദിെന്‍റ കുടുംബത്തിനുള്ള ധനസഹായം ഈ ചടങ്ങില്‍ കൈമാറും. ഞായാറാഴ്ച ഉച്ചക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ നടന്‍ ബാബുസ്വാമി, അജിത എന്നിവര്‍ പങ്കെടുക്കും. തെരുവുനായ ശല്യത്തിന് ഇനിയും ശാശ്വത പരിഹാരമുണ്ടായില്ളെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റ് ചെയര്‍മാന്‍കൂടിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.