Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2015 11:45 PM GMT Updated On
date_range 31 March 2017 4:39 AM GMTബാര്‍ കോഴ: കപില്‍ സിബലിന്‍െറ പ്രതിഫലം വെളിപ്പെടുത്തില്ല –വിജിലന്‍സ്
text_fieldsbookmark_border
തൃശൂര്‍: കെ.എം. മാണി പ്രതിയായ ബാര്‍ കോഴ കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹൈകോടതിയില്‍ ഹാജരായതിന് നല്കിയ പ്രതിഫലം എത്രയാണെന്ന് വിവരാവകാശ നിയമപ്രകാരം പോലും വെളിപ്പെടുത്തില്ളെന്ന് വിജിലന്‍സ്. കപില്‍ സിബലിന് നല്കിയ ഫീസ് എത്രയെന്ന് നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷ് വിവരാവകാശ നിയമ പ്രകാരം നല്കിയ അന്വേഷണത്തിനുള്ള മറുപടിയിലാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഇങ്ങനെ പറഞ്ഞത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനാല്‍ ഇത് വെളിപ്പെടുത്താനാകില്ളെന്നാണ്് മറുപടിയില്‍ പറയുന്ന ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story