സോളാര്‍: തനിക്കും മകനുമെതിരായ ആരോപണത്തിന് പിന്നിലുള്ളവരെ അറിയാം –മന്ത്രി ആര്യാടന്‍
text_fieldsനിലമ്പൂര്‍: സോളാറുമായി ബന്ധപ്പെട്ട് താന്‍ 20 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നതെന്നും ഇതിനുപിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. ആരോപണമുന്നയിച്ചവര്‍ സംതൃപ്തരാണ്. അവരെക്കുറിച്ച് വ്യക്തമായി അറിയാമെന്നും പറയേണ്ട സമയത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തനിക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ച് ഫലം കാണാതെ വന്നപ്പോള്‍ മകനെതിരെയും ആരോപണമുന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ചവര്‍ ഒന്ന് മനസ്സിലാക്കണം. അവരേക്കാള്‍ ബന്ധം തനിക്ക് മാധ്യമങ്ങളുമായുണ്ട്. ആരോപണം മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയജീവിതത്തില്‍ ഇത് കറുത്ത പുള്ളിയായി മാറും. എറണാകുളം ഗെസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി സംസാരിച്ചത് സരിതയും കെ.ബി. ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണെന്ന് നേരത്തേ വെളിപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറിമാരായ വി.വി. പ്രകാശ്, വി.എ. കരീം, ഡി.സി.സി സെക്രട്ടറി എന്‍.എ. കരീം, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലായി മുഹമ്മദലി, ഗോപിനാഥ്, പാനായി ജേക്കബ്, എം.എ. റസാഖ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.