മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്ന് വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല –വെള്ളാപ്പള്ളി
text_fieldsകൊല്ലം: ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നില്ളെന്ന വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതേക്കുറിച്ച് പ്രതിമ അനാച്ഛാദനത്തിനുശേഷം വിശദീകരിക്കും.
നല്ല കര്‍മം നടക്കാന്‍ പോകുന്ന സമയത്ത് വിവാദത്തില്‍ താല്‍പര്യമില്ല. മുഖ്യമന്ത്രിയുമായി പലതും സംസാരിക്കും. അതൊന്നും മാധ്യമങ്ങളോട് പറയാനാകില്ല. വിഷയത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട സമയമല്ല ഇതെന്നും പലകാര്യങ്ങളും പരസ്യമായി പറയുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയില്‍ വരുന്നത് ഗുരുഭക്തനായതു കൊണ്ടാണ്, മറിച്ച് സന്യാസിമാരെ കാണാനല്ല. ഗുരുസമാധി കാണാനാണ് ഭക്തര്‍ ശിവഗിരിയിലേക്ക് വരുന്നത്. ഇതിന് മഠത്തിന്‍െറ അനുവാദം ആരും വാങ്ങാറില്ല.
ഗുരുവിന്‍െറ ചൈതന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് മോദി ശിവഗിരിയില്‍ വരുന്നത്. മോദി നേരത്തെയും ശിവഗിരിയില്‍ എത്തിയിട്ടുണ്ട്. വിളിക്കാതെ വരുന്നത് അദ്ദേഹത്തിന്‍െറ മഹത്വമാണ്. ക്ഷണിക്കാതെയാണ് മോദി വരുന്നതെന്ന അധിക്ഷേപം ഒഴിവാക്കാമായിരുന്നു.
കൂപ്പുകൈ ചിഹ്നം ഭാരത് ധര്‍മ ജനസേനക്ക് അവകാശപ്പെട്ടതാണ്. കൂപ്പുകൈയ്ക്ക് കൈപ്പത്തിയുമായി സാമ്യമുണ്ടെന്നും ചിഹ്നം അനുവദിക്കാനാവില്ളെന്നുമുള്ള കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പരാമര്‍ശം അപഹാസ്യമാണ്. വെറും കൂപ്പുകൈയല്ല, വളയിട്ട കൂപ്പുകൈയാണ്.
ഒരേ ചിഹ്നം പല പാര്‍ട്ടികള്‍ക്കും അനുവദിച്ചിട്ടുണ്ട്. സി.പി.ഐയുടെയും സി.പി.എമ്മിന്‍െറയും ചിഹ്നങ്ങള്‍ തമ്മില്‍ നെല്‍ക്കതിരിന്‍െറ വ്യത്യാസം മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.