പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: ഒൗദ്യോഗിക സ്വീകരണം കൊച്ചിയില്‍
text_fieldsകൊച്ചി: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകുന്നേരം 4.10ന് വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഐ.എന്‍.എസ് ഗരുഡ വ്യോമത്താവളത്തില്‍ പ്രത്യേക വിമാനത്തിലത്തെും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംസ്ഥാന മന്ത്രിമാര്‍, മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും.
അഞ്ച് മിനിറ്റ് നീളുന്ന സ്വീകരണത്തിനു ശേഷം നാവികസേനയുടെ ഹെലികോപ്ടറില്‍ പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. തൃശൂരിലെ പരിപാടിക്കുശേഷം റോഡ് മാര്‍ഗം കൊച്ചിയിലേക്ക് മടങ്ങും. 7.15നാണ് താമസസ്ഥലമായ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടല്‍ താജ് മലബാറില്‍ (വിവന്‍റ) എത്തുക. ചൊവ്വാഴ്ച രാവിലെ 8.50ന് ഹോട്ടലില്‍നിന്ന് നാവികത്താവളത്തിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഒമ്പതിന് മൂന്ന് സേനകളും സംയുക്തമായി നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. 9.15ന് ഹെലികോപ്ടറില്‍ വിമാന വാഹിനിയായ ഐ.എന്‍.എസ് വിക്രമാദിത്യയിലേക്ക് പുറപ്പെടും. 9.40 മുതല്‍ ഉച്ചക്ക് 1.15 വരെ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ കമാന്‍ഡര്‍മാരുടെ സംയുക്തയോഗം. 1.25ന് ഹെലികോപ്ടറില്‍ നാവികത്താവളത്തിലേക്ക്. 1.45ന് ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് പുറപ്പെടും. കൊല്ലം, വര്‍ക്കല എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്കു ശേഷം തിരുവനന്തപുരം വ്യോമസേന താവളത്തില്‍നിന്ന് 5.15ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.