മുഖ്യമന്ത്രി പൊളിച്ചത് വെള്ളാപ്പള്ളിയുടെ തന്ത്രം
text_fieldsതിരുവനന്തപുരം: ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം വിശദീകരിച്ച് പരസ്യപ്രസ്താവനയിറക്കിയ മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പൊളിഞ്ഞത് വെള്ളാപ്പള്ളി നടേശന്‍െറ ഗൂഢതന്ത്രം. ചടങ്ങിലെ മുഖ്യമന്ത്രിയുടെ അസാന്നിധ്യം പിന്നീട് വിവാദമാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കുകയെന്ന വെള്ളാപ്പള്ളിയുടെ തന്ത്രമാണ് പരസ്യപ്രസ്താവനയിലൂടെ മുഖ്യമന്ത്രി പൊളിച്ചത്. മാത്രമല്ല, വിവാദം കോണ്‍ഗ്രസിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഗുണകരമാകുകയും ചെയ്തു. പ്രതിമ അനാച്ഛാദനത്തില്‍ പങ്കെടുക്കുന്നതിന് ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നും ഒഴിഞ്ഞുനിന്ന് സഹായിക്കണമെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഫോണില്‍ അഭ്യര്‍ഥിച്ചതായും അതിനാല്‍ വിട്ടുനില്‍ക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
്രപസ്താവന പുറത്തുവന്നതിനുപിന്നാലെ പൊതുസമൂഹം മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തത്തെി. മാത്രമല്ല, മുഖ്യമന്ത്രിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വെള്ളാപ്പള്ളിയോട് നിര്‍ദേശിച്ച ശക്തിയെ സംബന്ധിച്ച് അഭ്യൂഹങ്ങളും ഉയര്‍ന്നു.പ്രധാനമന്ത്രിയുടെ ഓഫിസിനെപോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട വെള്ളാപ്പള്ളി, സംഭവം മുഖ്യമന്ത്രി പരസ്യമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചടങ്ങില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് വെള്ളാപ്പള്ളിആവശ്യപ്പെട്ടത് ഫോണിലൂടെയായതിനാല്‍ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ഏറെ ബുദ്ധിമുട്ടുമായിരുന്നു. എന്നാല്‍, വെള്ളാപ്പള്ളിയുടെ അത്തരം പ്രതീക്ഷകളെല്ലാം ഒറ്റ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി ഇല്ലാതാക്കി. മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ട കേന്ദ്രം ഏതാണ് എന്നതിലേക്ക് ചര്‍ച്ചയുമത്തെി. സ്വാഭാവികമായും ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ ഇത് ബി.ജെ.പിയിലേക്ക് നീളുകയും ചെയ്തു. പ്രതിപക്ഷനേതാവുപോലും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നുവെന്നതും ശ്രദ്ധേയമാണ്. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നിയന്ത്രണം ബി.ജെ.പിയുടെ കൈകളിലാണെന്ന ആരോപണത്തിന് സംഭവം ശക്തിപകരും. പുതിയ പാര്‍ട്ടിയുണ്ടാക്കിയ വെള്ളാപ്പള്ളി ബി.ജെ.പിസഖ്യത്തിന് കാത്തിരിക്കുകയാണ്. അതിനാല്‍ത്തന്നെ മുഖ്യമന്ത്രിയെ പ്രതിമ അനാച്ഛാദനചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന അവരുടെ ആവശ്യം വെള്ളാപ്പള്ളി നടപ്പാക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.
ആര്‍. ശങ്കര്‍ കേരള മുഖ്യമന്ത്രിയെന്ന നിലയിലും കെ.പി.സി.സി അധ്യക്ഷനെന്ന നിലയിലുമാണ് എക്കാലവും അറിയപ്പെടുന്നത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും കോണ്‍ഗ്രസിന്‍െറ പൈതൃകമാണ് അദ്ദേഹത്തിനുള്ളത്. ഇത് സ്വന്തമാക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയും വെള്ളാപ്പള്ളിയും ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുത്താല്‍ ശങ്കറിനെ കോണ്‍ഗ്രസുകാരനായിത്തന്നെ അദ്ദേഹം ചിത്രീകരിക്കും. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എസ്.എന്‍.ഡി.പി സ്ഥാപിച്ചതെന്ന വാദം അദ്ദേഹം ഉയര്‍ത്തിയേക്കുമെന്നും സംശയിച്ചിരുന്നു. ഇത് വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങള്‍ പൊളിക്കുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയെ വിലക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.