തെരുവുനായ ശല്യം: ചിറ്റിലപ്പിള്ളിയുടെ നിരാഹാര സമരം സമാപിച്ചു
text_fieldsകോഴിക്കോട്: തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരവും നായ്ക്കളില്‍നിന്ന് ജനങ്ങളുടെ സംരക്ഷണവുമാവശ്യപ്പെട്ട് സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ബീച്ച് മൈതാനിയിലെ പ്രത്യേകവേദിയില്‍ നടത്തിയ 24 മണിക്കൂര്‍ നിരാഹാര സമരം അവസാനിച്ചു.
ശനിയാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ച സമരം ഞായറാഴ്ച ഉച്ചക്ക് 12നാണ് അവസാനിപ്പിച്ചത്. ഭാര്യ ഷീല കൊച്ചൗസേഫ് നല്‍കിയ ഇളനീര്‍ കുടിച്ചാണ് നിരാഹാര സമരം പൂര്‍ത്തിയാക്കിയത്. പൊതുജനങ്ങളെ ഉപദ്രവിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെയുള്ള നിയമത്തിന് ഒരു അടിസ്ഥാനവുമില്ളെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. കോഴിയെയും ആടിനേയും പശുവിനെയും പോലും കൊന്നുതിന്നുന്നതിന് കുഴപ്പമില്ല. നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍ക്കുന്നുണ്ട്.
എന്നിട്ടും തെരുവുപട്ടിയെ ഇല്ലാതാക്കാന്‍ ഒരു നടപടിയുമില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ കണ്ണടച്ചാണ് അധികൃതര്‍ ഭരണം നടത്തുന്നത്. ഇതിനെതിരെ ജനമുന്നേറ്റം ഉണ്ടാകണം. പേവിഷബാധക്കെതിരെ മരുന്ന് വില്‍പനയിലൂടെ ലഭിക്കുന്ന കമീഷന്‍ ചില ട്രസ്റ്റുകളിലേക്ക് പോകുന്നതിന് തെളിവുണ്ടെന്നും സമാപന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി.വി. ഗംഗാധരന്‍ ചിറ്റിലപ്പിള്ളിയെ വെള്ളഷാള്‍ അണിയിച്ച് ആദരിച്ചു. കെ. അജിത, ബാബു സ്വാമി, ഗോകുലം ഗോപാലന്‍, സിസ്റ്റര്‍ ആന്‍സില, ഷബീബ് റഫീഖ്, ബൈജു മാണിപോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ശനിയാഴ്ച മുതല്‍ വിവിധ സംഘടനകളും പ്രമുഖ വ്യക്തികളും ബീച്ചിലെ പ്രത്യേക വേദിയിലത്തെിയിരുന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യവുമായി ബൈക്ക് റാലി, പട്ടം പറത്തല്‍, പദയാത്ര, സൈക്കിള്‍ റാലി തുടങ്ങിയവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.