Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി താമസിക്കുന്ന...

മോദി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മന്ത്രി കെ.പി മോഹനൻ ഇറങ്ങിപ്പോയി

text_fields
bookmark_border
മോദി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മന്ത്രി കെ.പി മോഹനൻ ഇറങ്ങിപ്പോയി
cancel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ നിന്ന് മന്ത്രി കെ.പി മോഹനൻ ഇറങ്ങിപ്പോയി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ മടക്കം. ഹോട്ടല്‍ താജ് വിവാന്തയില്‍ മന്ത്രിക്ക് പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു. എന്നാൽ മന്ത്രിയാണ് എന്നറിഞ്ഞിട്ടും അകത്തേക്ക് കടക്കാൻ എസ്.പി.ജി ഉദ്യോഗസ്ഥർ അനുവദിച്ചില്ല.

15 മിനിറ്റോളം പുറത്ത് നിന്ന ശേഷമാണ് എസ്.പി.ജിയുടെ നടപടിയിൽ പ്രതിഷേധിച്ച്  മന്ത്രി തിരിച്ചുപോയത്. പ്രധാനമന്ത്രിയുടെ മിനിസ്റ്റർ ഇൻ വെയ്റ്റിങ് ആണ് കെ.പി മോഹനൻ. അതേസമയം, സംഭവത്തിൽ എസ്.പി.ജി ക്ഷമ ചോദിച്ചു. മന്ത്രിയാണെന്ന് അറിയാതെ സംഭവിച്ചതാണെന്നും സംഭവത്തില്‍ മാപ്പു ചോദിക്കുന്നുവെന്നും എസ്.പി.ജി തലവന്‍ പിയൂഷ് താണ്ഡേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi in keralakp mohanan
Next Story