വിവാദങ്ങൾക്കിടയിൽ ശങ്കർ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
text_fieldsകൊല്ലം: രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിൻെറ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. കൊല്ലം എസ്. എൻ കോളജിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായി.
ചടങ്ങിൽ അധ്യക്ഷനാകേണ്ടിയിരുന്ന മുഖ്യമന്ത്രിയെ ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതേതുടർന്ന് മറ്റ് ജനപ്രതിനിധികളും വിട്ടുനിന്നു. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ, പി.കെ ഗുരുദാസൻ എം.എൽ.എ എന്നിവർ ചടങ്ങ് ബഹിഷ്കരിച്ചു. ആർ. ശങ്കറിൻെറ മകനും എസ്.എൻ.ഡി.പി കൊല്ലം യൂണിയൻ സെക്രട്ടറിയുമായ മോഹൻ ശങ്കറും മറ്റ് കുടുംബാഗംങ്ങളും പരിപാടിക്കെത്തിയില്ല. മോഹൻ ശങ്കർ ഇതേസമയം കെ.പി.സി.സി സംഘടിപ്പിച്ച പ്രാർഥനാ സംഗമത്തിൽ പങ്കെടുത്തു.
ഗുരുദേവൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ച വ്യക്തിയാണ് ആർ. ശങ്കറെന്ന് പ്രതിമ അനാച്ഛാദത്തിന് ശേഷം പ്രധാനമന്ത്രി അനുസ്മരിച്ചു. തൻെറ മഹത്തായ പ്രവൃത്തികൾ കൊണ്ട് ജനമനസ്സുകളിൽ ആർ. ശങ്കർ എന്ന വ്യക്തി ഇപ്പോഴും ജീവിക്കുന്നു. താഴേക്കിടയിലുള്ള ആൾക്കാരുടെ ഉന്നമനത്തിനായി ശങ്കർ പ്രവർത്തിച്ചു. താഴേക്കിടയിലുള്ളവരുടെ എല്ലാ പ്രയാസങ്ങളും അനുഭവിച്ച് വന്നയാളാണ് താൻ. അത് തനിക്ക് ആരും പറഞ്ഞ് തരേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ചടങ്ങിലേക്ക് വിളിച്ചതിലൂടെ താൻ ആദരിക്കപ്പെടുകയാണ് ചെയ്തത്. ഇതിന് വെള്ളാപ്പള്ളി നടേശനോട് നന്ദി പറയുന്നു. ഇത് ജീവിതത്തിലെ മഹത്തായ സന്ദർഭമാണെന്നും മോദി പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ട കാര്യങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്താൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ടെന്നും മോദി വ്യക്തമാക്കി. അധ്യക്ഷപ്രസംഗത്തിൽ ശബരിമല, മൈക്രോഫിനാൻസിങിന് സാമ്പത്തിക സഹായം, കാസർകോട് കേന്ദ്രസർവകലാശാല എന്നിവയിൽ വെള്ളാപ്പള്ളി ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പാർലമെൻറ് സമ്മേളനം നടക്കുകയാണെന്നും അതിനാൽ പ്രഖ്യാപനങ്ങൾ നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. എറണാകുളത്തുനിന്നും ഹെലികോപ്റ്ററിൽ കൊല്ലത്തെത്തിയ നരേന്ദ്ര മോദി 3.50നാണ് ആശ്രാമം മൈതാനത്ത് ഹെലിപാഡിൽ ഇറങ്ങി.
പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ ഊര്‍ജം പകരുന്നു –മോദി
ശിവഗിരി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനത്തെിയ അദ്ദേഹം ശ്രീനാരായണഗുരു മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സന്യാസിമാരുമായി ഏതാനും മിനിറ്റ് കൂടിക്കാഴ്ച നടത്തി. ശാരദാ മഠാങ്കണത്തില്‍ ഇലഞ്ഞിമരത്തൈ നട്ട പ്രധാനമന്ത്രി ദൈവദശക ശിലാഫലകത്തിന്‍െറ അനാച്ഛാദനവും നിര്‍വഹിച്ചു. പിന്നീട് ശാരദാമണ്ഡപത്തിനു സമീപമൊരുക്കിയ ചടങ്ങില്‍ സംസാരിച്ച അദ്ദേഹം പാവപ്പെട്ടവര്‍ക്കും അധ$സ്ഥിതര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും ശ്രീനാരായണഗുരുവിന്‍െറ ദര്‍ശനങ്ങള്‍ തനിക്ക് ഊര്‍ജം പകരുന്നതായി പറഞ്ഞു. മൂന്ന് മിനിറ്റ് നീളുന്നതായിരുന്നു പ്രസംഗം.
ആപത്ഘട്ടങ്ങളെ നേരിട്ട സമയങ്ങളിലൊക്കെ സമൂഹത്തിന്‍െറ രക്ഷകരായി മഹാപുരുഷന്മാര്‍ ജന്മമെടുക്കുമെന്നത് സനാതന ധര്‍മത്തിന്‍െറ പ്രത്യേകതയാണ്. ഇത്തരത്തില്‍ സമൂഹത്തിലെ തൊട്ടുകൂടായ്മക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ആശയത്തിലും പ്രവൃത്തിപഥത്തിലും സജീവമായി നിലകൊണ്ട മഹാത്മാവാണ് ശ്രീനാരായണഗുരു. ഇതേ ഭൂമിയില്‍ ജന്മംകൊണ്ട ശങ്കരാച്യര്‍ അദൈ്വതസിദ്ധാന്തത്തിന് രൂപം നല്‍കിയെങ്കിലും അത് ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കിയത് നാരായണഗുരുവാണ്. ഞാനും നീയും ഞങ്ങളും അന്യരുമെന്ന ഭാവമില്ലാതെ എല്ലാം ഒന്നാണെന്ന സമത്വഭാവനയാണ് അദൈ്വതസിദ്ധാന്തം മുന്നോട്ടുവെക്കുന്നത്. ഇത്തരത്തിലുള്ള സമൂഹസൃഷ്ടിക്കാണ് ഗുരു പ്രവര്‍ത്തിച്ചത്. ഗുരുവിന്‍െറ പുണ്യഭൂമിയിലത്തൊന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
ഒൗപചാരികതകളില്ലാതെ പ്രധാനമന്ത്രിയുടെ പ്രസംഗം മാത്രമാണ് പരിപാടിയിലുണ്ടായിരുന്നത്. ശിവഗിരിയിലെ സ്വാമിമാരെല്ലാം ഒപ്പമുണ്ടായിരുന്നെങ്കിലും ആരും സദസ്സിനെ അഭിമുഖീകരിച്ചില്ല. പ്രധാനമന്ത്രിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നില്ളെന്ന അഭിപ്രായം നിലനില്‍ക്കുമ്പോഴും അതിന്‍െറ ലാഞ്ചനയൊന്നും സ്വീകരണചടങ്ങില്‍ പ്രകടമായിരുന്നില്ല. വൈകീട്ട് 4.15ന് ശിവഗിരിയിലത്തെുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരുന്നതെങ്കിലും 45 മിനിറ്റോളം വൈകി. എന്നാല്‍ ഉച്ചക്ക് 2.30ഓടെ തന്നെ ശാരദാമഠത്തിനുസമീപം പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ജനം നിറഞ്ഞിരുന്നു. കൊല്ലത്തുനിന്ന് ഹെലികോപ്ടറില്‍ വര്‍ക്കല ഹെലിപാഡിലത്തെിയ മോദി റോഡ് മാര്‍ഗമാണ് എത്തിയത്. അഞ്ചോടെ എത്തിയ പ്രധാനമന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കി 5.15 ഓടെ മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.