സോളാര്‍ കമീഷന് മുന്നില്‍ കരഞ്ഞ് സരിത
text_fieldsകൊച്ചി: തന്‍റെ കുഞ്ഞിന്‍െറ പിതൃത്വം വെളിപ്പെടുത്താന്‍ വിസമ്മതിച്ച സരിത എസ്. നായര്‍ സോളാര്‍ കമീഷനു മുന്നില്‍ കരഞ്ഞു. 2010ല്‍ ജയിലിലായിരിക്കെ പ്രസവിച്ച കുഞ്ഞിന്‍െറ പിതാവാരാണെന്ന് വെളിപ്പെടുത്താനാണ് സരിത വിസമ്മതിച്ചത്. അത് കമീഷന്‍െറ പരിധിയില്‍ വരുന്നതല്ളെന്നും തന്‍െറ വ്യക്തിപരമായ കാര്യമാണെന്നും പൊതുതാല്‍പര്യമുള്ള വിഷയമല്ളെന്നും സരിത ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍, സരിതയുടെ വിദ്യഭ്യാസവും തൊഴിലും വിവാഹവും ചോദിച്ചറിഞ്ഞ കമീഷന് അതിന് അവകാശമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. ഒരു കുഞ്ഞിന് അതിന്‍െറ പിതാവാരെന്ന് അറിയാന്‍ അവകാശമുണ്ട്. മാത്രമല്ല, ഇതേ കാര്യം സരിതയുടെ അമ്മയോട് ചോദിച്ചപ്പോള്‍ അക്കാര്യം സരിതയോട് തന്നെ ചോദിച്ചാല്‍ മതിയെന്നാണ് അവര്‍ മറുപടി പറഞ്ഞത്. അതിന്‍െറ അടിസ്ഥാനത്തിലാണ് ചോദിച്ചതെന്നും കമീഷന്‍ വ്യക്തമാക്കി. സരിത പൊലീസിന് നല്‍കിയ മൊഴി തന്‍െറ മുമ്പിലുണ്ടെന്ന് കമീഷന്‍ ഓര്‍മിപ്പിച്ചു.
ടീം സോളാറിന്‍െറ പേരില്‍ സബ്സിഡിക്ക് അപേക്ഷ നല്‍കിയതിനെ കുറിച്ച ചോദ്യത്തിനിടെയാണ് കമീഷന്‍ ഇക്കാര്യം ചോദിച്ചത്. സബ്സിഡി അപേക്ഷ നല്‍കിയത് താനല്ളെന്നും ബിജു രാധാകൃഷ്ണനായിരുന്നുവെന്നും സരിത മൊഴി നല്‍കി. താങ്കളും ബിജു രാധാകൃണനും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ ബിജു ടീം സോളാറിന്‍െറ എം.ഡിയും താന്‍ മാര്‍ക്കറ്റിങ്ങിലുമായിരുന്നുവെന്നു സരിത പറഞ്ഞു. ബിജുവും താങ്കളും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ജീവിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ളെന്നായിരുന്നു സരിതയുടെ മറുപടി. എങ്കില്‍ 2010 ഏപ്രില്‍ ഒന്നിന് ജയിലില്‍ പ്രസവിച്ച കുഞ്ഞിന്‍െറ പിതാവാരാണെന്ന് കമീഷന്‍ ചോദിച്ചു. 2007ല്‍ രാജേന്ദ്ര നാഥുമായുള്ള വിവാഹം വേര്‍പ്പെടുത്തിയെന്നും ആദ്യ വിവാഹത്തില്‍ ഒരു കുഞ്ഞുണ്ടെന്നും സരിത കമീഷനോട് നേരത്തെ പറഞ്ഞിരുന്നു. പിന്നീട് 2010ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലാവുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും ജയിലില്‍വെച്ച് കുഞ്ഞിന് ജന്‍മം നല്‍കിയെന്നും അവര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഈ കുഞ്ഞിന്‍െറ പിതാവാരാണെന്നാണ് കമീഷന്‍ അന്വേഷിച്ചത്.
കുഞ്ഞിന്‍െറ പിതൃത്വം അന്വേഷിക്കുന്നത് സരിതയുടെ അഭിഭാഷകന്‍ എതിര്‍ത്തപ്പോള്‍ അതിന് കമീഷന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ ആവര്‍ത്തിച്ചു. ഇത് കേട്ട് സരിത കരയുകയും ടെന്‍ഷന്‍ കാരണം തന്‍െറ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെന്നും അവര്‍ കമീഷനെ അറിയിച്ചു. തുടര്‍ന്ന് മൊഴിയെടുക്കല്‍ നിര്‍ത്തിവെച്ച കമീഷന്‍ സിറ്റിങ് നാളത്തേക്ക് മാറ്റിവെച്ചു. സോളാര്‍ കേസില്‍ സരിതയെ ക്രോസ് വിസ്താരം നടത്തണമെന്ന് ബിജു രാധാകൃഷ്ണന്‍ കമീഷനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.