സബ്സിഡി നിരക്ക് ഇരട്ടിച്ചിട്ടും വ്യാപാരികള്‍ക്ക് സപൈ്ളകോ കുടിശ്ശിക 340 കോടി
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് സപൈ്ളകോ വില്‍പനശാലകള്‍ വഴി വിതരണം ചെയ്യുന്ന പഞ്ചസാര ഒഴികെ ഭക്ഷ്യോല്‍പന്നങ്ങളുടെ സബ്സിഡിവില നാലുവര്‍ഷത്തിനിടയില്‍ ഇരട്ടിയോളം വര്‍ധിപ്പിച്ചിട്ടും വ്യാപാരികള്‍ക്ക് 340 കോടി രൂപ നല്‍കാന്‍ ബാക്കി. ത്രിവേണി, നീതി സ്റ്റോറുകള്‍ വഴി വിതരണം ചെയ്ത ഇനങ്ങള്‍ വാങ്ങിയ തുകയാണ് സര്‍ക്കാര്‍ മൊത്തവ്യാപാരികള്‍ക്ക് നല്‍കാനുള്ളത്. കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരികള്‍ക്ക് മാത്രം 89 കോടി രൂപ കുടിശ്ശികയുണ്ട്. ആന്ധ്രയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്‍െറ നിയോജകമണ്ഡലമായ നെല്ലൂരിലെ അരിമില്‍ ഉടമകള്‍ക്ക് 80 കോടി രൂപ നല്‍കാന്‍ ബാക്കിയാണ്.
കുടിശ്ശിക തീര്‍ക്കാതെ ക്രിസ്മസ് ചന്തക്ക് സാധനങ്ങള്‍ നല്‍കില്ളെന്ന് ഫുഡ്ഗ്രെയിന്‍സ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സപൈ്ളകോ മാനേജിങ് ഡയറക്ടര്‍ ഡിസംബര്‍ നാലിന് യോഗം വിളിച്ചിരുന്നു. ഈ യോഗം അസോസിയേഷന്‍ ബഹിഷ്കരിച്ചു. 12ന് വീണ്ടും യോഗം വിളിച്ച് 25 കോടി രൂപ വൈകാതെ നല്‍കാമെന്ന് അറിയിച്ചതായി അസോസിയേഷന്‍ സെക്രട്ടറി ശ്യാം സുന്ദര്‍ പറഞ്ഞു. ബുധനാഴ്ച വീണ്ടും യോഗം വിളിച്ചിട്ടുണ്ട്.
വാങ്ങല്‍ വില, കടത്തുകൂലി, കയറ്റിറക്ക് കൂലി, ഭരണച്ചെലവുകള്‍ എന്നിവയിലെ വര്‍ധന അടിസ്ഥാനമാക്കി സപൈ്ളകോ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ സബ്സിഡി വില 2011 ജനുവരി മുതല്‍ കഴിഞ്ഞ ജനുവരി വരെയായി സര്‍ക്കാര്‍ ഇരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ചെറുപയര്‍, ഉഴുന്ന്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവക്കാണ് ഏറെ വില വര്‍ധിച്ചത്. കിലോഗ്രാമിന് 36 രൂപയുണ്ടായിരുന്ന ഉഴുന്നിന് നിലവില്‍ 66 രൂപ.
ചെറുപയറിന് 49 രൂപയായിരുന്നത് ഇപ്പോള്‍ 74 രൂപ. മല്ലി വില 66 രൂപയില്‍നിന്ന് 100 രൂപയായി. 62 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് നിലവില്‍ 110 രൂപ.
മുളക് വില 45 രൂപയില്‍നിന്ന് 75 രൂപയായി. മറ്റിനങ്ങളുടെ പഴയ വിലയും പുതിയ വിലയും: വന്‍പയര്‍-26.50/45, തുവരപ്പരിപ്പ്-34/65, പഞ്ചസാര-25/22, പച്ചരി-16/23, കുറുവ അരി-19/25, മട്ട അരി-16/24, ജയ അരി-21/25.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.