മോദി പ്രസംഗിച്ചിടത്ത് ചാണകവെള്ളം തളിക്കാന്‍ ശ്രമം; സംഘര്‍ഷം
text_fieldsതൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച സ്ഥലം ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാനത്തെിയ കെ.എസ്.യു പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കല്ളേറില്‍ കെ.എസ്.യു ലോ കോളജ് യൂനിറ്റ് സെക്രട്ടറി അഖില്‍ സാമുവലിന്‍െറ കൈക്ക് സാരമായി പരിക്കേറ്റു. അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.
സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയിയുടെ ആഹ്വാന പ്രകാരമായിരുന്നു കെ.എസ്.യു പ്രതിഷേധം. രാവിലെ പ്രവര്‍ത്തകര്‍ ചാണക വെള്ളവുമായത്തെുമെന്നറിഞ്ഞ് തേക്കിന്‍കാട് മൈതാനത്തും മോദി പ്രസംഗിച്ച വേദിയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വടിയും ചീമുട്ടയും കല്ലുകളുമായി തടിച്ചുകൂടിയിരുന്നു. ഇതോടെ, കെ.എസ്.യു സമരം ഉച്ചകഴിഞ്ഞത്തേക്കും പിന്നീട് വൈകീട്ട് നാലരയിലേക്കും മാറ്റി. വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചു. ഡി.സി.സി ആസ്ഥാനത്തുനിന്ന് എം.ജി റോഡ് വഴി സ്വരാജ് റൗണ്ട് മുറിച്ചുകടന്ന് തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. വടക്കുന്നാഥന്‍െറ പടിഞ്ഞാറെ നടയില്‍ നിന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇതോടെ അസഭ്യവര്‍ഷവും ആക്രോശങ്ങളുമായി സ്വരാജ് റൗണ്ടിലേക്കിറങ്ങി.
പൊലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ കെ.എസ്.യുക്കാര്‍ തേക്കിന്‍ക്കാടിലേക്ക് കയറിയാല്‍ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും കല്ലും ചീമുട്ടയും വടിയും പ്രതിഷേധക്കാര്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ, മോദിക്കും വെള്ളാപ്പള്ളിക്കും ആര്‍.എസ്.എസിനുമെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ നടുവിലാലിലെ ഗണപതി കോവിലിന് മുന്നില്‍ ചാണകം തളിച്ചു. തുടര്‍ന്നായിരുന്നു കല്ളേറ്. പ്രതിഷേധം അതിരുവിട്ടപ്പോള്‍ കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ശോഭ സുബിന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് ബസിനുനേരെയും കല്ലും ചീമുട്ടയും എറിഞ്ഞ് ആര്‍.എസ്.എസുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.