കരിപ്പൂരില്‍ പ്രവാസിയെ മര്‍ദിച്ച സംഭവം അന്വേഷിക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രവാസിയെ മര്‍ദിച്ച സംഭവത്തില്‍ വാട്സ് ആപ്പില്‍ കണ്ട മെസേജിന്‍െറ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതായി പ്രവാസി ക്ഷേമ ഭേദഗതി ബില്ലിന്‍െറ ചര്‍ച്ചയില്‍ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. സംഭവം ആഭ്യന്തരമന്ത്രി അന്വേഷിക്കും. കസ്റ്റംസ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മലയാളികളെ ദ്രോഹിക്കുന്നത് മലയാളി ഉദ്യോഗസ്ഥര്‍ തന്നെയാണ്. കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവധിക്കാലത്ത് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് ഉയര്‍ത്തുന്നത് നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര വ്യോമയാന മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വ്യോമയാന നയം ആവിഷ്കരിക്കുമ്പോള്‍ അമിത ടിക്കറ്റ് ചാര്‍ജ് വര്‍ധന നിയന്ത്രിക്കാന്‍ വ്യവസ്ഥയുണ്ടാവണം. സ്വകാര്യ കമ്പനികളുടെ ചൂഷണം തടയാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍ കേരള നിയന്ത്രണം എടുത്തുമാറ്റി യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥലം ലഭ്യമായാല്‍ ഒരുമാസത്തിനുള്ളില്‍ കാസര്‍കോട്, വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നോര്‍ക്ക ഓഫിസ് ആരംഭിക്കുമെന്ന് ബില്ലില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.