ആർ. ശങ്കറിനെ അവഹേളിച്ച പ്രധാനമന്ത്രി മാപ്പുപറയണം –സുധീരൻ
text_fieldsതിരുവനന്തപുരം: ആർ. ശങ്കറിനെക്കുറിച്ച് സത്യവിരുദ്ധ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരള ജനതയോടും ശങ്കറിെൻറ കുടുംബത്തോടും മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. അസത്യപ്രചാരകനായ മോദി പ്രധാനമന്ത്രി പദത്തിെൻറ അന്തസ് കളങ്കപ്പെടുത്തി. ശങ്കറിെൻറ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒഴിവാക്കിയത് മോദിയും ബി.ജെ.പി ഉന്നതനേതൃത്വവും ചേർന്നാണ്. മുഖ്യമന്ത്രി വേദിയിലുണ്ടായാൽ രാഷ്ട്രീയക്കളി നടക്കില്ല. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം ഒഴിവാക്കിയതെന്നും സുധീരൻ പറഞ്ഞു.
ബി.െജ.പിയുടെ പഴയ രൂപമായ ജനസംഘവുമായി ശങ്കറിന് ബന്ധമുണ്ടായിരുന്നു എന്ന മോദിയുടെ പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. ഇത് ആർ.ശങ്കറിനെ അവഹേളിക്കുന്നതിന് തുല്യമാണ്. ചരിത്രകാരന്മാരെയും ഗവേഷണ സ്ഥാപനങ്ങളെയും വർഗീയ വത്കരിക്കുക എന്നത് ബി.ജെ.പി അധികാരത്തിൽ വന്ന എല്ലാകാലത്തുമുണ്ടായിട്ടുണ്ട്. അത് ഇപ്പോൾ പാരമ്യത്തിലെത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസിെൻറ ഉന്നത നേതാവുമായ സർദാർ പേട്ടലിെൻറ ൈപതൃകം തട്ടിയെടുക്കാൻ നടത്തിയ വിഫല ശ്രമത്തിെൻറ തുടർച്ചയാണിത്. ശങ്കറിെൻറ പേരിൽ വൃത്തികെട്ട രാഷ്ട്രീയക്കളി നടത്താനുള്ള ശ്രമം മോദി ഉപേക്ഷിക്കണം. ജനങ്ങൾക്കു മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന നേതാക്കളും ചരിത്ര പുരുഷൻമാരും ഇല്ലാത്തതു കൊണ്ടാണ് ബി.ജെ.പി ഇൗ പാഴ്വേലക്ക് ശ്രമിക്കുന്നതെന്നും സുധീരൻ കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിക്കെതിരായ കേസിൽ മുഖം നോക്കാതെ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരൻ പറഞ്ഞു. കേസ് മുന്നോട്ട് കൊണ്ടു പോകുന്നതിന് നിയമ തടസമുണ്ടെന്ന് കരുതുന്നില്ല. വെള്ളാപ്പള്ളിക്കെതിരെ മൊഴി നൽകും. നിയമം നിയമത്തിെൻറ വഴിക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.