പ്രധാനമന്ത്രിയുടെ ഒാഫീസ് കാട്ടിയ തിടുക്കം സംശയകരമെന്ന് മന്ത്രി കെ.സി ജോസഫ്
text_fieldsതിരുവനന്തപുരം: ആർ. ശങ്കർ പ്രതിമാ അനാച്ഛാദന പരിപാടിയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിഷയത്തിൽ മറുപടിയുമായി കേരള സർക്കാർ. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഒാഫീസ് കാട്ടിയ തിടുക്കം സംശയകരമാണെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന് പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്ന് ആവർത്തിച്ച് ചോദിച്ചു. ഇത്ര പ്രശ്നങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി വിവരങ്ങൾ ചോദിച്ചില്ല. മുഖ്യമന്ത്രി കത്തയച്ചെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പാർലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചു. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ലോക്സഭയിൽ കാണിച്ച കത്ത് ഇതുവരെ കേരള സർക്കാറിന് ലഭിച്ചിട്ടില്ലെന്നും കെ.സി ജോസഫ് അറിയിച്ചു.
സംഘാടകർ ആവശ്യപ്പെട്ടതിനാലാണ് പരിപാടിയിൽ നിന്നു മുഖ്യമന്ത്രി മാറി നിന്നത്. ക്ഷണം പിൻവലിച്ച സാഹചര്യം എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കണം. മുഖ്യമന്ത്രി പങ്കെടുത്താൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടില്ലെന്നും കെ.സി ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.