കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായേക്കും
text_fieldsന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് നേതാവ് കുമ്മനം രാജശേഖരനെ ബി.ജെ.പി കേരളഘടകം അധ്യക്ഷനാക്കാൻ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി. ഇതുസംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനകം തന്നെയുണ്ടാകും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് കുമ്മനം.
നേരത്തെ തന്നെ കുമ്മനം രാജശേഖരൻെറ പേര് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം കുമ്മനത്തെ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പിയുടെ കേരള നേതൃത്വത്തിലേക്ക് കുമ്മനം രാജശേഖരൻ എത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഡോ. ബാലശങ്കറിൻെറ പേരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
ആർ.എസ്.എസ് പ്രചാരകായി പ്രവർത്തിക്കുകയാണ് കുമ്മനം. 1987ൽ കേന്ദ്ര സർക്കാർ ജോലി രാജിവെച്ച് ആർ.എസ്.എസിൻെറ മുഴുസമയ പ്രവർത്തകനാവുയായിരുന്നു. ആ വർഷം തിരുവനന്തപുരത്തുനിന്നും മത്സരിച്ച് പരാജയപ്പെട്ടു.
അന്തരിച്ച വി.എച്ച്.പി നേതാവ് അശോക് സിംഗാളുമായി ഏറെ അടുപ്പമുണ്ടായിരുന്നു കുമ്മനത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.