പി.എ.സി.എല്ലിന്‍റെ ആസ്തി കണ്ടുകെട്ടൽ നടപടി സെബി ആരംഭിച്ചു
text_fieldsകൊല്ലം: മണിചെയിൻ മാതൃകയിൽ കോടികൾ തട്ടിയ പേൾസ് അഗ്രോടെക് കോർപറേഷൻ ലിമിറ്റഡിെൻറ(പി.എ.സി.എൽ) മുഴുവൻ ആസ്തിയും കണ്ടുകെട്ടുന്ന നടപടി സെബി ആരംഭിച്ചു. പേൾസിേൻറതിനുപുറമെ പ്രമോട്ടർമാരും ഡയറക്ടറുമായ 10 പേരുടെയും പേരിലുള്ള 60,000 കോടി രൂപയാണ് കണ്ടുകെട്ടുന്നത്.
തർലോചൻ സിങ്, സുഖ്ദേവ് സിങ്, ഗുർമീത് സിങ്,സുബ്രത ഭട്ടാചാര്യ,നിർമൽ സിങ് ബാംഗു, ടൈഗർ ജോഗീന്ദർ എന്നിവരടക്കം പത്ത് പേരാണ് നടപടി നേരിടുന്നത്.ആറ് ലക്ഷത്തോളം നിക്ഷേപകരിൽ നിന്ന് 49,100 കോടി രൂപയാണ് കമ്പനി പിരിച്ചെടുത്തത്. ആറുവർഷംകൊണ്ട് മോഹിപ്പിക്കുന്ന ലാഭം നൽകാമെന്ന കമ്പനിയുടെ വാഗ്ദാനപ്രകാരം നിക്ഷേപകർക്ക് ലഭിക്കേണ്ടത് 55,000 കോടി രൂപയാണ്. രാജ്യത്തെ വിവിധ ബാങ്കുകളിലും മറ്റുമായി കമ്പനിക്കും ഉടമകൾക്കുമുള്ള സ്വത്ത് 60,000 കോടി വരുമെന്നാണ് കണക്കാക്കുന്നത്. പണമോ നിക്ഷേപതുകയോ തിരികെനൽകാതെ കബളിപ്പിച്ചതിനെതുടർന്ന് നിക്ഷേപകർ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനുപുറമെ സാമ്പത്തികനിയമങ്ങൾ അട്ടിമറിച്ചാണ് പണം സ്വരൂപിച്ചതെന്ന് കണ്ടെത്തിയതിനെതുടർന്നാണ് 1999ൽ കമ്പനി സെബിയുടെ കരിമ്പട്ടികയിൽപെട്ടത്.
നിക്ഷേപകരുടെ ആകെ തുക,വാഗ്ദാനം ചെയ്ത തുക, ഇതിെൻറ പലിശ, നടപടിക്രമങ്ങൾക്ക് ചെലവാകുന്ന തുക എന്നിവയടക്കം മുഴുവൻ തുകയും കമ്പനിയിൽ നിന്ന് ഈടാക്കുമെന്നാണ് ഡിസംബർ 11ന് ഇറങ്ങിയ സെബിയുടെ ഉത്തരവിൽ പറയുന്നത്. ഇതിെൻറ ഭാഗമായി രാജ്യത്തെ മുഴുവൻ ബാങ്കുകൾക്കും മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഉൾപ്പെടെ സാമ്പത്തികസ്ഥാപനങ്ങൾക്കും പി.എ.സി.എല്ലിെൻറയും പ്രമോട്ടർമാരുടെയും ഡയറക്ടർമാരുടെയും അക്കൗണ്ട് മരവിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് പ്രവർത്തനം അവസാനിപ്പിക്കണമെന്നും പിരിച്ചെടുത്ത തുക മുഴുവൻ മൂന്നുമാസത്തിനകം തിരികെനൽകണമെന്നും കാണിച്ച് 2014 ആഗസ്റ്റിൽ സെബി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു.എന്നാൽ നിയമനടപടികളുമായി പി.എ.സി.എൽ മുന്നോട്ടുപോയതോടെ സെബിയുടെ നടപടിക്രമങ്ങൾ പലപ്പോഴും മുടങ്ങി. അതേസമയം, പി.എ.സി.എല്ലിെൻറ ആസ്തികൾ കണ്ടുകെട്ടുന്ന നടപടികൾ പുരോഗമിക്കുമ്പോഴും തൃശൂർ ബ്രാഞ്ചിൽ ഇപ്പോഴും പണം സ്വീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.