കേരള നേതാക്കളെ സോണിയ ഡല്‍ഹിക്ക് വിളിച്ചു
text_fieldsതിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ വെളിച്ചത്തില്‍ കേരളത്തില്‍ അടിയന്തിരമായി വരുത്തേണ്ട തിരുത്തലുകള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കളെ കോണ്‍ഗ്രസ് ഹൈകമാണ്ട് ഡല്‍ഹിക്ക് വിളിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍്റ് വി എം സുധീരന്‍ എന്നിവരോട് ഈ മാസം 22 നു ഡല്‍ഹിയിലത്തൊന്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി , രാഹുല്‍ ഗാന്ധി, എന്നിവര്‍ക്ക് പുറമെ കേരള ചുമതല വഹിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്കും ചര്‍ച്ചയില്‍ ഉണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് പരാജയത്തില്‍ സര്‍ക്കാരിന് പ്രത്യക്ഷത്തില്‍ പങ്കുണ്ടെന്നും സര്‍ക്കാരിലെ ആഴിമതിയും മുഖ്യമന്ത്രിയുടെ മോശം പ്രതിശ്ചായയും പരാജയത്തിനു ആക്കം കൂട്ടിയെന്നും രമേശ് ചെന്നിത്തല കത്ത് നല്‍കിയതിന്‍്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച . കേരളത്തില്‍ ബി ജെ പി വലിയ ശക്തിയായി വളരുകയാണെന്നും അത് പ്രതിരോധിക്കാന്‍ തൊലിപ്പുറ ചികിത്സ പോരെന്നും ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.