സന്തോഷമുണ്ട്; പ്രതിഷേധം എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കും -കെ.ആര്‍ മീര
text_fieldsതിരുവനന്തപുരം: ഭരണകൂട ഭീകരത രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നോവലിന് ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് നോവലിസ്റ്റ് കെ.ആര്‍ മീര. ആരാച്ചാരിനു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. അവാര്‍ഡ് സ്വീകരിക്കുമോ എന്ന ചോദ്യത്തോട് ചടങ്ങില്‍ സംബന്ധിക്കുമെന്നും എന്നാല്‍, പ്രതിഷേധം എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ച് വരുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും പുസ്തകത്തിനുള്ള അംഗീകാരം വായനക്കാര്‍ തന്നതാണെന്നും മീര പറഞ്ഞു. കന്നട എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖ എഴുത്തുകാര്‍ പ്രതിഷേധമായി കേന്ദ്ര സാഹിത്യ പുരസ്കാരങ്ങള്‍ തിരിച്ചേല്‍പിക്കുകയും അക്കാദമി അംഗത്വം രാജി വെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കെ.ആര്‍ മീരക്ക് ലഭിച്ച അവാര്‍ഡിനെ ആകാംക്ഷയോടെയാണ് വായനാലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.