ഒ. അബ്ദുറഹ്മാന് ഉമര്‍ ഖാദി പുരസ്കാരം
text_fieldsതിരുവനന്തപുരം: കേരള ഖത്തീബ്സ് ആന്‍ഡ് ഖാദി ഫോറം ഏര്‍പ്പെടുത്തിയ ഉമര്‍ ഖാദി പുരസ്കാരം ‘മാധ്യമം- മീഡിയ വണ്‍’ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്. അച്ചടി മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച സേവനത്തിനുള്ള ഇമാം നവവി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും ഇസ്ലാമിക പണ്ഡിതനുള്ള പി.കെ. കോയമൗലവി പുരസ്കാരത്തിന് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് വടുതല വി.എം. മൂസാ മൗലവിയും ഇസ്ലാമിക പ്രഭാഷകനുള്ള തഴവ മുഹമ്മദുകുഞ്ഞ് മൗലവി പുരസ്കാരം കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവിയും ദൃശ്യമാധ്യമരംഗത്തെ പ്രവര്‍ത്തനത്തിനുള്ള മൗലാനാ അലിമിയാന്‍ സ്മാരക പുരസ്കാരം ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ സി.ഇ.ഒ എം.വി. നികേഷ് കുമാറും നേടി. 10,001 രൂപ വീതവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം ജില്ലയിലെ മികച്ച പ്രാദേശിക ലേഖകനുള്ള ഹനീഫ ഹസ്രത്ത് സ്മാരക പുരസ്കാരം ‘മാധ്യമം’ പൂന്തുറ ലേഖകന്‍ എം. റഫീക്കിനാണ്.
ജനുവരി എട്ടിന് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഫോറം പ്രസിഡന്‍റ് പാനിപ്ര ഇബ്രാഹീം മൗലവി, ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, എ. ഹസന്‍ ബസരി മൗലവി, എ. ആബിദ് മൗലവി, മൗലവി ദാക്കിര്‍ ഹുസൈന്‍ അല്‍ കൗസരി, ഹാഫിസ് സുലൈമാന്‍ മൗലവി, മുഹമ്മദ് നിസാര്‍ അല്‍ ഖാസിമി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.