യുദ്ധക്കപ്പൽ കാണാൻ ജനസഞ്ചയമെത്തി
text_fieldsബേപ്പൂർ: തീതുപ്പുന്ന യന്ത്രത്തോക്കുകളും ഓട്ടോമാറ്റിക് മെഷീനുകളും മറ്റും നേരിട്ട് കാണുന്നതിനും യുദ്ധക്കപ്പലിൽ കയറുന്നതിനുമായി ബേപ്പൂർ തുറമുഖത്തേക്ക് ജനം ഒഴുകിയെത്തി. നാവിക വാരാഘോഷത്തിെൻറ ഭാഗമായി ബേപ്പൂർ തുറമുഖത്തെത്തിയ നാവികസേനയുടെ രണ്ടു കപ്പലുകൾ സന്ദർശിക്കാനാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ എത്തിയത്. കേരള തീരങ്ങളുടെ നിരീക്ഷണ ചുമതലയുള്ള ഐ.എൻ.എസ് കൽപേനി, ഐ.എൻ.എസ് കാബ്ര എന്നീ കപ്പലുകൾ സന്ദർശകരെക്കൊണ്ട് അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. ജില്ലയിൽനിന്നും സമീപ ജില്ലയിൽനിന്നും വിദ്യാർഥികളും രക്ഷിതാക്കളുമടക്കം നിരവധി പേർ എത്തി.
രാജ്യതീരങ്ങളെ സുരക്ഷിതമാക്കാൻ കൺപാർത്തിരിക്കുന്ന യുദ്ധക്കപ്പലുകളിലെ സന്നാഹങ്ങൾ അതീവ താൽപര്യത്തോടെയാണ് വിദ്യാർഥികളടക്കമുള്ളവർ നോക്കിക്കണ്ടത്. ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയായിരുന്നു സന്ദർശന സമയം. കൃത്യം അഞ്ചിനുതന്നെ കപ്പലുകൾ തീരം വിട്ടതോടെ സ്ഥലത്തെത്തിയ നിരവധി പേർക്ക് കപ്പലിനുള്ളിൽ കടക്കാനായില്ല.
2011ൽ കമീഷൻ ചെയ്ത കപ്പലുകൾ ശനിയാഴ്ച പുലർച്ചെയാണ് ബേപ്പൂർ തുറമുഖത്തെത്തിയത്. രാവിലെ എട്ടോടെ തന്നെ ജനം തുറമുഖത്തേക്ക് ഒഴുകി. ജില്ലാ കലക്ടർ എൻ. പ്രശാന്തും കപ്പൽ സന്ദർശിച്ചു. കമാൻഡിങ് ഓഫിസർ ശശാങ്ക് ഭാർഗവിെൻറ നേതൃത്വത്തിലുള്ള നാല് ഓഫിസർമാരും 50 നാവികരുമാണ് കപ്പലുകളിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.