മനുഷ്യസംഗമത്തില്‍ അവഗണനക്കെതിരെ പരസ്യ പ്രതിഷേധം
text_fieldsകൊച്ചി: ഫാഷിസത്തിനെതിരായ വിശാലവേദിയില്‍ ഒടുവില്‍ മുഴങ്ങിയത് അവഗണിക്കപ്പെട്ടവരുടെ പ്രതിഷേധ സ്വരം. മനുഷ്യസംഗമത്തില്‍ ഇരകളെ ഒഴിവാക്കിയത് വിവാദമായതോടെ ഞായറാഴ്ച വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ പ്രതിഷേധം പരസ്യമാവുകയായിരുന്നു.
സ്വാഗതം ആശംസിച്ച സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.പി. ജോണ്‍സന്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്. ചിലരെയെല്ലാം ഒഴിവാക്കിയത് വിഷയം പ്രശ്നവത്കരിക്കാന്‍ തന്നെയാണ്. അത് വിജയിച്ചിരിക്കുന്നു എന്ന പരാമര്‍ശത്തിനെതിരെ സംഘാടകരില്‍ ഒരാളും ഗ്രന്ഥകര്‍ത്താവുമായ എച്ച്. ഷെഫീക്കാണ് ആദ്യം പ്രതികരിച്ചത്. സ്വാഗത പ്രസംഗകന്‍െറ നിലപാടിനോട് വിയോജിക്കുന്നുവെന്നും അദ്ദേഹം തിരുത്താന്‍ തയാറാവണമെന്നും ആവശ്യപ്പെട്ട് എഴുന്നേറ്റ ഷെഫീക്ക് ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തികാട്ടി. തിരുത്താന്‍ തയാറല്ളെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അറിയിച്ചതോടെ സദസ്സിന്‍െറ ആവശ്യപ്രകാരം ഷെഫീക്കിന് സംസാരിക്കാന്‍ അവസരം നല്‍കി.
ഞാനൊരു മുസ്ലിമല്ല, പക്ഷേ ഞാന്‍ ജനിച്ചുവീണ സമുദായത്തെ അപമാനിക്കാനുള്ള ശ്രമം ഇവിടെയും തുടരുന്നതിനെതിരെ പ്രതിഷേധിക്കുന്നുവെന്നായിരുന്നു ഷെഫീക്കിന്‍െറ വാക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.