കത്ത് വിവാദം മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് ആര്യാടൻ മുഹമ്മദ്
text_fieldsകൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് സംബന്ധിച്ച വിവാദം മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. അന്വേഷണം അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. കത്ത് വിവാദം പാർട്ടിയെ ബാധിച്ചിട്ടില്ലെന്നും ആര്യാടൻ പറഞ്ഞു.
ധനവകുപ്പിന് പ്രത്യേക മന്ത്രിയില്ലാത്ത് പ്രശ്നമല്ല. ധനകാര്യം കൈകാര്യം ചെയ്ത് മുഖ്യമന്ത്രിക്ക് പരിചയമുണ്ടെന്നും ആര്യാടൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്ത് അയച്ചെന്ന വാർത്തകൾ പരന്ന സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അറിയിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.