ദയാബായിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം: ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായിയെ അപമാനിച്ച് കെ.എസ്.ആർ.ടി ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു. പാലക്കാട് വടക്കഞ്ചേരി ഡിപ്പോയിലെ കണ്ടക്ടർ ഷൈലൻ, ഡ്രൈവർ യൂസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് അേന്വഷിച്ച കെ.എസ്.ആർ.ടി.സിയിലെ വിജിലൻസ് വിഭാഗം ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി എം.ഡി ആന്‍റണി ചാക്കോ സസ്െപൻഷൻ ഉത്തരവ് പുറത്തിറക്കി. ശനിയാഴ്ച തൃശൂരില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയില്‍ ദയാബായിക്കുണ്ടായ തിക്താനുഭവം ‘മാധ്യമം’ ആണ് പുറത്തുകൊണ്ടുവന്നത്.
ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് രാജ്യത്തിന്‍െറ പ്രിയങ്കരിയായി മാറുകയും പിന്നീട് ദയാബായി എന്ന പേരിലൂടെ ലോകം അറിയുകയും ചെയ്ത കോട്ടയം പൂവരണി സ്വദേശിയായ മേഴ്സി മാത്യുവിന് സ്വന്തം നാട്ടില്‍ വെച്ചുണ്ടായ ദുരനുഭവം കേരളത്തെ ഞെട്ടിച്ചു. തുടര്‍ന്നാണ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.