ആശുപത്രികളിലെ ചൂഷണത്തിനെതിരെ ഇന്നസെന്‍റ് ലോക്സഭയിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ ആരോഗ്യമേഖലയിലെ ചൂഷണത്തെ കുറിച്ച് ലോക്സഭയിൽ ഇന്നസെന്‍റ് എം.പിയുടെ പ്രസംഗം. ഗ്രാമങ്ങളിൽ നിന്നു വരുന്ന പാവപ്പെട്ടവരുടെ മേൽ ആശുപത്രി അധികൃതർ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് ഇന്നസെന്‍റ് ആവശ്യപ്പെട്ടു. ആവശ്യമായ ചികിത്സാ സൗകര്യം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യ ശസ്ത്രക്രിയകൾ നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാർ നിയന്ത്രിക്കണം. കാൻസർ മരുന്നുകൾക്ക് അമിത വില ഈടാക്കുന്നു. എല്ലാ മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഇന്നസെന്‍റ് ലോക്സഭയിൽ ആവശ്യപ്പെട്ടു.
ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാണ് ജനങ്ങൾ വോട്ട് നൽകി പാർലമെന്‍റിലേക്ക് വിടുന്നത്. അതിനാകണം പ്രാധാന്യം നൽകേണ്ടത്. വല്ലവനും അടുക്കളയിൽ എന്ത് ഭക്ഷണം കഴിക്കുന്നുവെന്ന് നോക്കലല്ല നമ്മുടെ ചുമതല. അവർ എന്ത് വേണമെങ്കിലും കഴിച്ചോട്ടേയെന്നും ഇന്നസെന്‍റ് ചൂണ്ടിക്കാട്ടി.
കാൻസർ രോഗത്തിൽ നിന്ന് പൂർണമായി മോചിതനായെന്ന് കഴിഞ്ഞ ദിവസം ഇന്നസെന്‍റ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.