Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടൂര്‍ പീഡനം: ഇരയുടെ...

അടൂര്‍ പീഡനം: ഇരയുടെ വീട് സന്ദര്‍ശിച്ച് കുമ്മനം ചിത്രം ഫേസ്ബുക്കിലിട്ടു

text_fields
bookmark_border
അടൂര്‍ പീഡനം: ഇരയുടെ വീട് സന്ദര്‍ശിച്ച് കുമ്മനം ചിത്രം ഫേസ്ബുക്കിലിട്ടു
cancel

പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ ഇരകളുടെ വീട് സന്ദര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇരയെ തിരിച്ചറിയുന്ന വിധത്തില്‍ കുറിപ്പ് സഹിതമാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. ബി.ജെ.പി പ്രവര്‍ത്തകുടെ കൂടെയായിരുന്നു കുമ്മനത്തിന്‍െറ സന്ദര്‍ശനം. ബീച്ച് കാണിക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്.

2012ല്‍ നിലവില്‍ വന്ന നിയമപ്രകാരം സെക്ഷന്‍ 23(2) അനുസരിച്ച് ഇരകളെ സമൂഹത്തിന് തിരിച്ചറിയുന്ന രീതിയില്‍ ചിത്രമോ പേരോ കുടുംബത്തിന്‍െറ വിവരങ്ങളോ വാര്‍ത്തകളോ പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഇതിന്‍െറ ലംഘനമാണ് കുമ്മനം രാജശേഖരന്‍െറ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoor sex scamkummanam rajasekharan
Next Story