അന്യമതസ്ഥരുടെ വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കില്ളെന്ന് പറഞ്ഞിട്ടില്ല –കുമ്മനം
text_fieldsകരുനാഗപ്പള്ളി: ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കില്ളെന്ന് താന്‍ പറഞ്ഞതായ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍.
കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രം സന്ദര്‍ശിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. ഏത് ആരാധനാലയത്തിന്‍െറയും കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അതിന്‍െറ വിശ്വാസികളാണ്.
തന്‍െറ പേരില്‍ ചില മാധ്യമങ്ങളില്‍ വന്ന അടിസ്ഥാനരഹിത വാര്‍ത്തയില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ധനരും പട്ടിണിപ്പാവങ്ങളുമായ നൂറുകണക്കിനാളുകള്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടി കഷ്ടപ്പെടുകയാണ്. പാട്ടക്കരാര്‍ കഴിഞ്ഞ ആയിരക്കണക്കിന് ഭൂമിയുണ്ട്. ഇത് ഉടന്‍ അര്‍ഹര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയകാവ് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് വി. രവികുമാര്‍ പൂര്‍ണകുംഭം നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ അനില്‍ വാഴപ്പള്ളി, മാലുമേല്‍ സുരേഷ്, വിജയന്‍പിള്ള, കുന്നത്തൂര്‍ വിജയന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.