ഡോ. ശശിധരന്‍െറ വിയോഗം വിശ്വസിക്കാനാവാതെ പന്തല്ലൂര്‍ ഗ്രാമവും സഹപ്രവര്‍ത്തകരും
text_fieldsമഞ്ചേരി: തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ വയനാട് ഡി.എം.ഒ ഡോ. പി.വി. ശശിധരന്‍െറ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെ സഹപ്രവര്‍ത്തകരും പന്തല്ലൂര്‍ ഗ്രാമവും. സാധാരണ കുടുംബാംഗമായ ശശിധരന്‍ എം.ബി.ബി.എസ് കഴിഞ്ഞ് കുറഞ്ഞകാലത്തിനുശേഷം പ്രവര്‍ത്തനമണ്ഡലമായി കണ്ടത്തെിയത് മലപ്പുറമായിരുന്നു. ആനക്കയം പഞ്ചായത്തിലെ ഗ്രാമപ്രദേശമായ പന്തല്ലൂര്‍ മുടിക്കോട്ട് വീട് വെച്ച് അതിനടുത്തുതന്നെ സ്വകാര്യ പ്രാക്ടീസിന് ക്ളിനിക്കും സ്ഥാപിച്ച ശശിധരന്‍ കുറഞ്ഞകാലം കൊണ്ട് പ്രദേശത്ത് ജനകീയനായി. പാതിരാത്രിയില്‍പോലും സേവനം ഉറപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
പൊതുപ്രവര്‍ത്തനങ്ങളിലും സംരംഭങ്ങളിലും ഇദ്ദേഹം പങ്കാളിയായി. സര്‍ക്കാര്‍ സര്‍വിസില്‍ അസിസ്റ്റന്‍റ് സര്‍ജനായതോടെ പ്രവര്‍ത്തന മണ്ഡലം വിവിധ പഞ്ചായത്തുകളായി. ആനക്കയം, പാണ്ടിക്കാട്, കീഴാറ്റൂര്‍, തുവ്വൂര്‍, മങ്കട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫിസറായ ശേഷമാണ് മലപ്പുറം താലൂക്കാശുപത്രിയില്‍ സൂപ്രണ്ടായി എത്തിയത്. എച്ച്.എം.സി കമ്മിറ്റിയിലുയര്‍ന്ന പരാതികളെ തുടര്‍ന്ന് ഡോ. ശശിധരന്‍െറ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് ആരോഗ്യ വിജിലന്‍സ് ഡയറക്ടര്‍ പരിശോധന നടത്തിയത് സര്‍വിസ് ജീവിതത്തില്‍ അല്‍പം അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിസമയത്തിനുശേഷം സ്വകാര്യപരിശോധന നടത്താനുള്ള സര്‍ക്കാര്‍ അനുമതി വിനിയോഗിച്ചാണ് മുടിക്കോട്ടെ ക്ളിനിക് പ്രവര്‍ത്തിച്ചിരുന്നത്.
മരണവിവരമറിഞ്ഞ് മുടിക്കോട്ടെ വീട്ടിലേക്കും ക്ളിനിക്കിലേക്കും ജനമൊഴുകി. ഒമ്പതോടെ കണ്ടത്തെിയ മൃതദേഹം വൈകീട്ട് നാലിനാണ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജാശുപത്രിയിലത്തെിച്ചത്. സയന്‍റിഫിക് വിദഗ്ധരത്തൊന്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.
നിശ്ചയിച്ച പരിപാടികളിലത്തൊതെ യാത്ര
മഞ്ചേരി: തിങ്കളാഴ്ച നിശ്ചയിച്ച രണ്ട് ഒൗദ്യോഗിക പരിപാടികള്‍ക്ക് കാത്തു നില്‍ക്കാതെയാണ് ഡോ. പി.വി. ശശിധരന്‍ വിട പറഞ്ഞത്. വയനാട് വടപുരം കോളനിയിലെ എന്‍.എസ്.എസ് ക്യാമ്പിന്‍േറയും മേപ്പാടി പഞ്ചായത്തില്‍ കുന്നുംപറ്റയിലെ ആരോഗ്യ സബ്സെന്‍ററിന്‍േറയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെയായിരുന്നു. രണ്ട് പരിപാടികളിലും ഡോ. ശശിധരനാണ് ആരോഗ്യവകുപ്പ് പ്രതിനിധിയായി പങ്കെടുക്കാമെന്നേറ്റത്. സഹപ്രവര്‍ത്തകര്‍ രാവിലെ അദ്ദേഹം എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍, സ്വിച്ച് ഓഫായിരുന്നു. ഡോ. ശശിധരന്‍ ആത്മഹത്യ ചെയ്തത് സമ്മര്‍ദങ്ങളെ തുടര്‍ന്നാണെന്ന് സംശയിക്കുന്നതായും അതെന്താണെന്ന് പുറത്തുകൊണ്ടുവരണമെന്നും കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.