Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാത്ത...

കാണാത്ത കത്തിനെക്കുറിച്ച് എങ്ങനെ അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
കാണാത്ത കത്തിനെക്കുറിച്ച് എങ്ങനെ അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കാണാത്ത കത്തിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തല ഹൈക്കമാന്‍റിന് അയച്ച വിവാദമായ കത്തിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എവിടെയാണ് ആ കത്ത്? താൻ അങ്ങനെയൊരു കത്ത് കണ്ടിട്ടില്ല. അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ല എന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞതാണല്ലോയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ചാനലുകളും പത്രങ്ങളും കത്ത് പ്രസിദ്ധീകരിച്ചതാണല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. മാധ്യമങ്ങളിൽ വന്നത് പ്രകാരം അഭിപ്രായം പറയാൻ തനിക്ക് കഴിയില്ല. കത്ത് തന്നാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പി.സി.സി ഔദ്യോഗികമായി ആവശ്യപ്പെട്ട അന്വേഷണം തള്ളിക്കളയുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാനായിരുന്നു മുഖ്യമന്ത്രി  വാർത്താസമ്മേളനം വിളിച്ചത്. നെൽവയൽ ഭേദഗതി നിയമം പരിശോധിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക ഐക്യം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
Next Story