ബാര്‍ കോഴക്കേസിലെ നിയമോപദേശം: പുന:പരിശോധന ഹരജിയും തള്ളി
text_fields
കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പ്രതിഫലം നല്‍കരുതെന്ന ഹരജി തള്ളിയതിനെതിരായ പുന$പരിശോധന ഹരജിയും കോടതി തള്ളി. വസ്തുതകള്‍ പരിശോധിച്ചും വാദം കേട്ടും ഹരജിയില്‍ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതാണെന്നും പുന$പരിശോധിക്കേണ്ട ആവശ്യമില്ളെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്.
സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ ബാധ്യസ്ഥരായ അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഉണ്ടായിരിക്കെ സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഖജനാവിലെ പണം സ്വകാര്യ നിയമോപദേശത്തിന് നല്‍കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യമെന്നും ഹരജി പൊതുതാല്‍പര്യപരമല്ളെന്ന് കണ്ടത്തെി തള്ളിയ നടപടി പുന$പരിശോധിക്കണമെന്നുമായിരുന്നു ഫിയറ്റ് ജസ്റ്റീഷ്യ എന്ന സംഘടന നല്‍കിയ റിവിഷന്‍ ഹരജിയിലെ ആവശ്യം.
ഹരജി നേരത്തേ പരിഗണിച്ചത് ഈ ബെഞ്ചായിരുന്നു. സ്വകാര്യ നിയമോപദേശവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാനാകുമോയെന്നത് പരിശോധിക്കേണ്ടത് സര്‍ക്കാറാണെന്നിരിക്കെ, പൊതുതാല്‍പര്യ ഹരജിയില്‍ ഇത് പരിഗണിക്കേണ്ട കാര്യം കോടതിക്കില്ളെന്നുമുള്ള മുന്‍ നിരീക്ഷണം കോടതി ആവര്‍ത്തിച്ചു. നിയമോപദേശവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ച് തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണ്.
ലക്ഷങ്ങളാണ് ബാര്‍ കോഴക്കേസില്‍ നിയമോപദേശം നല്‍കിയ അഭിഭാഷകര്‍ക്ക് നല്‍കാനുള്ളത്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അപാകതകളും സാധുതയും ഓഡിറ്റ് വകുപ്പിന്‍െറ പരിഗണന വിഷയങ്ങളാണ്. ഇക്കാര്യത്തില്‍ കോടതി പരിശോധിച്ച് അഭിപ്രായം പറയേണ്ടതില്ളെന്നും അതിനാല്‍ കേസിലെ വിധിയില്‍ ഇടപെടേണ്ട ആവശ്യമില്ളെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.